വിദേശരാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്ത മിക്ക ഡോക്ടര്‍മാരും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയാത്തവരാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ഒരു എന്‍.എച്ച്.എസ് ഹോസ്പിറ്റല്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മിക്ക ഡോക്ടര്‍മാര്‍ക്കും രോഗികളോട് നന്നായി ആശയവിനിമയം നടത്താന്‍ പോലും കഴിയാറില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
ബ്രിട്ടനിലെ മികച്ച 239,000 ഡോക്ടര്‍മാരില്‍ 88,327പേരും പുറം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ചിലര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ അതിനും പുറത്തുനിന്നുള്ളവരുമാണ്. പുറം രാജ്യങ്ങളില്‍ നിന്നെത്തുന്ന ഡോക്ടര്‍മാരുടെ ഇംഗ്ലീഷ് ആശയവിനിമയ ശേഷി പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഹോസ്പിറ്റല്‍ ട്രസ്റ്റ് അംഗീകരിക്കുന്നു.
ഏറ്റവും മോശം ഇംഗ്ലീഷ് സംസാരിക്കുന്ന ഡോക്ടര്‍മാര്‍ യൂറോപ്പില്‍ നിന്നും വന്നവരാണെന്ന് ബര്‍ടണ്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ജിം മോറിസണ്‍ പറയുന്നു. ഡോക്ടര്‍മാരുടെ മോശം ഇംഗ്ലീഷിനെതിരെ രോഗികളില്‍ നിന്നും പരാതി ലഭിച്ചിട്ടുള്ളതായി ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഹെലന്‍ ആഷ്‌ലി പറയുന്നു. ഇതുപോലെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള ആശുപത്രികളും രജിസ്ട്രാര്‍ ലെവലിലുള്ള ഡോക്ടര്‍മാരെക്കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഇവരില്‍ ഭൂരിപക്ഷവും വിദേശികളാണെന്നും അവര്‍ പറഞ്ഞു.
വിദേശ ഡോക്ടര്‍മാരെ കഠിനമായ ഭാഷാ ടെസ്റ്റുകള്‍ക്ക് വിധേയരാക്കുന്നതിനെ കുറിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല