ലണ്ടന്‍: വിദേശത്തുനിന്നും പരിശീലനം ലഭിച്ച് എന്‍.എച്ച്. എസില്‍ ഡോക്ടറായി ജോലിചെയ്യുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍. ഇത്തരത്തില്‍ യു.കെയിലെത്തി ജോലിചെയ്യുന്ന ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇങ്ങനെ വിദേശപരിശീലനം ലഭിച്ച ഡോക്ടര്‍മാരെക്കുറിച്ച് വ്യക്തമായ കണക്കുവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ എന്‍.എച്ച്.എസില്‍ പ്രവര്‍ത്തിക്കാവുന്ന അവസ്ഥയാണുള്ളതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
നാഷണല്‍ ക്ലിനിക്കല്‍ അസസ്‌മെന്റ് സര്‍വ്വീസാണ് ഡോക്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ യു.കെയുടെ പുറത്തുനിന്നും പരിശീലനം സിദ്ധിച്ചുവരുന്ന ഡോക്ടര്‍മാരുടെ സേവനം മികച്ചതാണെന്ന് പ്രൊഫ.അലിസ്റ്റര്‍ സ്‌കോട്ട്‌ലാന്റ് പറഞ്ഞു.
യു.കെയുടെ പുറത്തുനിന്നും വരുന്നവരുടെ സേവനം ഏറെ ആവശ്യമാണെന്നും എന്നാല്‍ ഇത്തരക്കാരുടെ യോഗ്യതയെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും അലിസ്റ്റര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല