പഠനത്തിനെന്ന പേരില്‍ യു കേയിലെതുന്ന വിദേശ വിദ്യാര്‍ഥികള്‍ അനധികൃതമായി ജോലിയെടുക്കുന്നതു മൂലം പ്രതിവര്‍ഷം 493 മില്യന്‍ പൌണ്ട് സര്‍ക്കാര്‍ ഖജനാവിന് നഷ്ട്ടം വരുത്തുന്നതായി റിപ്പോര്‍ട്ട്.മൈഗ്രേഷന്‍ വാച്ച് എന്ന സംഘടന നടത്തിയ കണക്കെടുപ്പിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. യു കെയിലെ തൊഴില്‍ രഹിതര്‍ക്ക് ലഭിക്കേണ്ട പതിനായിരക്കണക്കിനു ജോലികളാണ് ഇക്കൂട്ടര്‍ തട്ടിയെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഇത് മൂലം തൊഴില്‍ രഹിതരുടെ ബെനഫിറ്റ് ഇനത്തില്‍ പ്രതിവര്‍ഷം 471 മില്ലിയന്‍ പൌണ്ടും സര്‍ക്കാരിനു ചിലവാക്കേണ്ടി വരുന്നു.അനധികൃത ജോലിക്കാരുടെ കാര്യത്തില്‍ NHS കര്‍ശനമായ പരിശോധനകള്‍ നടത്താത്തത് മൂലം ഉണ്ടാകുന്ന നഷ്ട്ടമാകട്ടെ 16 മില്ല്യന്‍ പൌണ്ടും.
മലയാളികളടക്കം നിരവധി വിദ്യാര്‍ഥികള്‍ യു കെയുടെ വിവിധ ഭാഗങ്ങളിലായി അനധികൃത ജോലി ചെയ്യുന്നുണ്ട്.21 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് മണിക്കൂറിനു 5.93 പൌണ്ട് നല്‍കണമെന്നാണ് ബ്രിട്ടനിലെ നിയമം.എന്നാല്‍ വിദ്യാര്‍ഥി വിസയില്‍ അനധികൃത ജോലി ചെയ്യുന്നവര്‍ക്ക് നല്കുന്നതാവട്ടെ നാല് പൌണ്ടോ അതില്‍ താഴെയോ ആണ്.ടാക്സ് കുറയ്ക്കാതെ മുഴുവന്‍ തുകയും ക്യാഷ് ആയി നല്‍കുകയാണ് പതിവ്. ഇപ്രകാരം എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം.
ആഴ്ചയില്‍ ഇരുപതു മണിക്കൂര്‍ മാത്രമേ വിദ്യാര്‍ഥി വിസയില്‍ ഉള്ളവര്‍ക്ക് പഠന കാലത്ത് ജോലി ചെയ്യാന്‍ അനുമതിയുള്ളൂ.ഈ നിബന്ധന പാലിക്കേണ്ടാതതിനാല് കുറഞ്ഞ ശമ്പളത്തിനായാലും ജോലി ചെയ്യാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാവുന്നു.കൂടുതലും ഏഷ്യന്‍ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കെറ്റുകളിലും കമ്പനികളിലുമാണ് ഈ വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നത്. ഇത്തരം അനധികൃത വിദ്യാര്‍ഥികളെ കണ്ടു പിടിക്കാന്‍ കര്‍ശന പരിശോധനകള്‍ നടത്തണമെന്ന് മൈഗ്രേഷന്‍ വാച്ച് ചെയര്മാന് ആണ്ട്രൂ ഗ്രീന്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല