ലണ്ടന്‍: വന്‍ലാഭം ലക്ഷ്യമിട്ട് യൂണിവേഴ്‌സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ 26,000 പൗണ്ട് ഫീസ് അടക്കേണ്ട യൂറോപ്യന്‍ യൂണിയനു പുറമേ നിന്നുള്ള കുട്ടികള്‍ നാല് വര്‍ഷത്തിനുശേഷം ഇതിന്റെ ഇരട്ടിതുക അടയ്‌ക്കേണ്ടിവരും. 2012 ഓടെ ട്യൂഷന്‍ ഫീസ് 9,000 പൗണ്ട് വര്‍ധിപ്പിക്കുന്നതോടെ ബ്രിട്ടനില്‍ നിന്നും ഇ.യുവില്‍ നിന്നുമുള്ള കുട്ടികളുടെ എണ്ണം കുറയുമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.
ഇയുവിലുള്ള ബിരുദധാരികള്‍ക്ക് യൂണിവേഴ്‌സിറ്റികള്‍ കൂടിയ ഫീസ് ഈടാക്കുകയാണെങ്കില്‍ അവര്‍ക്ക് നല്‍കുന്ന ഫണ്ട് വെട്ടിച്ചുരുക്കുമെന്ന് ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇ.യുവിന് പുറത്തുള്ള കുട്ടികളില്‍ നിന്നും സ്വീകരിക്കേണ്ട ഫീസിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇത് യൂണിവേഴ്‌സിറ്റികള്‍ വന്‍വരുമാനമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
ലണ്ടനിലെ ഇംപീരിയല്‍ കോളേജാണ് അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈവര്‍ഷത്തെ ഏറ്റവും കൂടിയ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും 26,250പൗണ്ട് വരെ ഈടാക്കുന്നുണ്ട്. ഇപ്പോള്‍ തുടങ്ങി 201415 വര്‍ഷത്തിനുള്ള വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 97% വര്‍ധനവുണ്ടാവുമെന്നാണ് ഡര്‍ഹാം യൂണിവേഴ്‌സിറ്റി പ്രതീക്ഷിക്കുന്നത്. എക്സ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രതീക്ഷിക്കുന്നത് 73% വര്‍ധനവാണ്.
സര്‍ക്കാരിന്റെ ഫണ്ട് വെട്ടിച്ചുരുക്കലിന് മറുപടിയായിട്ടല്ല ഈ പുതിയ തീരുമാനമെന്ന് എക്സ്റ്റീരിയര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഷൗന്‍ കര്‍ട്ടിസ് പറഞ്ഞു. ഫണ്ടിങ് വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഈ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല