സിനിമാലോകത്ത് പലനടികളും ബിക്കിനി പരീക്ഷിച്ചിരുന്നു. ജനശ്രദ്ധ നേടാനുള്ള അവരുടെ കഠിനശ്രമം വിജയം കാണുകയും ചെയ്തിരുന്നു. എന്നാല്‍ ബിക്കിനിയിടാതെ ബിക്കിനിയില്‍ കാണപ്പെട്ട ചിലരും സിനിമാലോകത്തുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് സൊണാക്ഷി സിന്‍ഹ. കഴിഞ്ഞ ഡിസംബറില്‍ ബിക്കിനിയണിഞ്ഞുള്ള സൊണാക്ഷി സിന്‍ഹയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ടയുടന്‍ അത് തന്റേതല്ലെന്ന് സൊണാക്ഷി സോഷ്യല്‍ സൈറ്റുകളിലൂടെ ആരാധകരെ അറിയിച്ചു. മാഗസീന്‍ കവറിലെ ആ ചിത്രം സൊണാക്ഷിയെയും ആരാധകരേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു.
ഇപ്പോല്‍ അതേ അവസ്ഥ വിദ്യാബാലനും വന്നിരിക്കുകയാണ്. കറുത്ത ബിക്കിനിയണിഞ്ഞ തന്റെ ചിത്രമുള്‍പ്പെട്ട ഒരുമാഗസീന്‍ കവര്‍പേജ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്ന വാര്‍ത്തയറിഞ്ഞ് വിദ്യയും ഞെട്ടി. പ്രശസ്തമായ പുരുഷമാഗസീനായ ആന്വല്‍ 2011ന്റെ കവര്‍ പേജിലാണ് വിദ്യ ബിക്കിനിയണിഞ്ഞുള്ള ചിത്രമുള്ളത്. തന്റെ ചിത്രം മോര്‍ഫ് ചെയ്തതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യ പറയുന്നത്.
ആദ്യം സൊണാക്ഷി ഇപ്പോള്‍ എനിക്ക് നേരെയും. ബിക്കിനിയണിഞ്ഞുള്ള എന്റെ ചിത്രങ്ങള്‍ കണ്ടെന്ന് പലരും പറഞ്ഞപ്പോള്‍ ആദ്യം കരുതിയത് അവരെന്നെ കളിയാക്കുകയായിരിക്കുമെന്നാണ്. എന്നാല്‍ ചിത്രം നേരിട്ടുകണ്ടപ്പോഴാണ് ബോധ്യമായത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തന്റെ തീരുമാനം വിദ്യ പൊട്ടിത്തെറിച്ചു.
മോര്‍ഫ് ചെയ്ത ബിക്കിനി ചിത്രങ്ങള്‍ വന്നവരില്‍ വിദ്യയും സോണാക്ഷിയും മാത്രമല്ല. 2009ല്‍ സെലിന ജെയ്റ്റ്‌ലിയുടെ ചിത്രം ഇത്തരത്തില്‍ വന്നത്. ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റുകളായ ഗാഡ്ഗറ്റ്‌സിനെതിരെ നടി കേസുകൊടുത്തിരുന്നു. 2006ല്‍ തമിഴ് താരറാണ് ഖുശ്ബു ചുവന്ന ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന പടം ഒരുമാഗസീന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ മാഗസീനെതിരെ ഖുശ്ബുവും പരാതി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല