ലണ്ടന്‍: ഒരു സ്ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ആലിംഗനം, ഹൈഫൈവ്, ഹാന്‍ഡ്ഷെയ്ക്ക് എന്നിവ നിരോധിച്ചു. ഇത് കുട്ടികള്ക്കിടയുണ്ടാവുന്ന വഴക്കും അടിപിടയും തടയുമെന്ന് പറഞ്ഞാണ് അധികൃതര്‍ ഇവ നിരോധിക്കുന്നത്.
പെണ്‍സുഹൃത്തിനെ ആലിംഗനം ചെയ്തതിന് 15 കാരിയായ ഡെന ചോങ്ങിന് ദ ക്വസ്റ്റ് അക്കാദമി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ക്രൂരതയും അപഹാസ്യവുമാണെന്നാണ് ഡെനയുടെ അമ്മ അനിട പറഞ്ഞത്. കുട്ടികളെ സ്ക്കൂളില്‍ വച്ച് പരസ്പരം ആലിംഗനം ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ അത് അവരെ സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നറിയാത്തവരാക്കും. ഇതുപോലെ ഭ്രാന്തമായ തീരുമാനം തന്റെ ജീവിതത്തിലൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
രാവിലെ കൂട്ടുകാരിയോട് ഹലോ എന്ന് പറഞ്ഞ് ആലിംഗനം ചെയ്യുകമാത്രമേ താന്‍ ചെയ്തുള്ളൂവെന്നും അതിന് ടീച്ചര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്നും ഡെന പറഞ്ഞു. ഞങ്ങളെ റോബോര്ട്ടുകളാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഡെന കുറ്റപ്പെടുത്തി.
15 കാരിയായ തന്റെ മകള്‍ സുഹൃത്തിന് ഹൈഫൈവ് നല്കിയ് കാരണം സാര ഹോപ് എന്ന അമ്മയും പുലിവാല് പിടിച്ചിരിക്കുകയാണ്. ഇത് വളരെ തണുപ്പന്‍ നയമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.
11നും 18നും ഇടയിലുള്ള 800 വിദ്യാര്‍ത്ഥികളാണ് ക്വസ്റ്റ് അക്കാദമിയില്‍ പഠിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല