ലണ്ടന്‍: നാടകാധ്യാപിക വിദ്യാര്‍ത്ഥിനിയ്ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കി ലൈംഗികമായി ഉപയോഗപ്പെടുത്തിയതിന് വിചാരണ നേരിടുന്നു. 38കാരിയായ കരോലിന്‍ ഫ്രഞ്ചാണ് അധ്യാപനകാലയളവില്‍ വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയതിന് കോടതി കയറേണ്ടി വന്നത്. 2002-2004 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്‌കൂളില്‍ നിന്നും ഉപദ്രവങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി ടീച്ചറോട് പരാതിപ്പെടുകയായിരുന്നു. ഫ്രഞ്ച് കുട്ടിയെ ആശ്വസിപ്പിക്കുകയും ചെയ്തു. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പെണ്‍കുട്ടി ഫ്രഞ്ചിന്റെ വീടും സന്ദര്‍ശിക്കാറുണ്ടടായിരുന്നു. അവിടെവെച്ച് ഇവരൊന്നിച്ച് മദ്യപിക്കുകയും പുകവലിക്കുകയും ഒരുമിച്ചുറങ്ങുകയും ചെയ്യാറുണ്ടായിരുന്നു. ഈ സന്ദര്‍ശനവേളയിലൊരിക്കല്‍ ഫ്രഞ്ച് പെണ്‍കുട്ടിക്ക് ഫ്രഞ്ച് സ്‌റ്റൈല്‍ കിസ് നല്‍കി. അതിനുശേഷം ഇവര്‍ പതുക്കെ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ പ്രസ്‌റ്റോണ്‍ കോര്‍ട്ടിലെത്തിയ ഇവര്‍ സ്വവര്‍ഗാനുരാഗിയാണെന്നാണ് അവകാശപ്പെടുന്നത്. ഫ്രഞ്ച് പെണ്‍കുട്ടിയെ വശീകരിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്തുകായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ റിച്ചാര്‍ഡ് ഹൊവാര്‍ത്ത് കോടതിയെ അറിയിച്ചു.വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതും ലഹരി നല്‍കിയതുമെല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷന്‍ വാദം ശരിവയ്ക്കുന്ന തരത്തിലുള്ള മൊഴിയാണ് പെണ്‍കുട്ടിയും നല്‍കിയത്.
മറ്റുഅധ്യാപകരൊന്നും കാണിക്കാത്ത അടുപ്പം ഫ്രഞ്ച് കാണിച്ചതായി വിദ്യാര്‍ത്ഥിനി കോടതിയെ അറിയിച്ചു. അമ്മയോട് പിണങ്ങിയ തന്നെ ആശ്വസിപ്പിക്കുകയും അധ്യാപികയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് ഇവര്‍ തന്റെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും തന്നെ ആശ്വസിപിക്കുകയും ചെയ്യുകവഴി താനുമായി വല്ലാതെ അടുക്കുകയായിരുന്നെന്ന് കോടതിയെ അറിയിച്ചു.
ഫ്രഞ്ച് തന്റെ കയ്യില്‍ മോതിരമണിയിച്ചുതന്നതായും ഡാനി എന്ന കാമുകന്‍ തന്നതാണെന്ന് മറ്റുള്ളവരോട് പറയാന്‍ പറഞ്ഞതായുമുള്ള കാര്യങ്ങള്‍ പെണ്‍കുട്ടി കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ തുടരുകയാണ്. ആറ് പുരുഷന്‍മാരും ആറ് സ്ത്രീകളും ഉള്‍പ്പെട്ട ജ്യൂറിയാണ് കേസ് പരിഗണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല