ലണ്ടന്‍: വിദ്യാര്‍ത്ഥികള്‍ തന്നെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ടീച്ചിംങ് അസിസ്റ്റന്റിന്റെ പരാതി. ബേണ്‍ലേ ലാന്‍കാഷയറിലെ ദ റോസ് സ്‌ക്കൂളിലെ ജോലിക്കാരനായ ഖാലിദ് അക്രമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടത്.
വിദ്യാലയത്തില്‍ നിന്നും തന്നെ പുറത്താക്കിയതിനെതിരെ ഇയാള്‍ ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ്. വിദ്യാര്‍ത്ഥികള്‍ നുള്ളുകയും, കോമ്പസ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും, തുപ്പുകയും ചെയ്തതായി ഇയാള്‍ പറയുന്നു. കോമ്പസ് കൊണ്ട് കുത്തേറ്റ തന്നെ ആശുപത്രിയില്‍ പോകാന്‍ ഹെഡ് ടീച്ചര്‍ നിക്കള ജെന്നിംഗ്‌സ് അനുവദിച്ചില്ല. തന്റെ ഭാര്യയെയും മക്കളെയും മാനഭംഗപ്പെടുത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതോടെ തനിക്ക് പോലീസിനെ വിളിക്കേണ്ടി വന്നതായും ഇയാള്‍ പറയുന്നു.
ഇത്രയും കാലം താനൊരു ജയിലിലായിരുന്നു. ഒരു മൃഗത്തോടുകാട്ടുന്ന ദയപോലും എന്നോട് അവര്‍ കാണിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പലവട്ടം പരാതിപ്പെട്ടിട്ടും അധികൃതര്‍ ഒരു നടപടിയുമെടുത്തില്ല. അതിനാലാണ് ട്രിബ്യൂണലിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മര്‍ദ്ദിക്കുന്ന ചില രംഗങ്ങള്‍ ഉള്‍പ്പെട്ട സി.സി.വി.ടി ഇമേജുകളും തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2009 ജനുവരിയിലാണ്് ഇയാള്‍ സ്‌ക്കൂളില്‍ ജോലിക്കുകയറിയത്. എന്നാല്‍ CV വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കുകയായിരുന്നെന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല