തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനി മൂന്ന് റോളില്‍ അഭിനയിക്കുന്ന റാണയില്‍ നിന്ന് നായികമാര്‍ ഒന്നിനുപിറകേ ഒന്നായി പൊഴിഞ്ഞുപോകുകയാണ്. റാണയില്‍ അസിന്‍ നായികയാകുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ അസിന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറി. പകരം വിദ്യാബാലന്‍ വന്നു. എന്നാല്‍ വിദ്യയും ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ്.
ചിത്രത്തില്‍ ബോളിവുഡിന്റെ ആദ്യകാല രോമാഞ്ചമായിരുന്ന രേഖ പ്രധാനവേഷത്തിലെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രേഖയും പിന്മാറി.
ചിത്രത്തില്‍ വിദ്യയ്ക്കുപകരം തെലുങ്ക് താരം ഇല്യാനയും രേഖയ്ക്കു പകരം ഡ്രീം ഗേള്‍ ഹേമമാലിനിയും എത്തുമെന്നാണ് പുതിയ വാര്‍ത്ത.
അതേ സമയം വിദ്യാബാലന്‍ പിന്‍മാറിയത് സംവിധായകന്‍ രവി കുമാറുമായുള്ള പ്രശ്‌നം കൊണ്ടാണെന്നും പറയപ്പെടുന്നു. ചിത്രത്തില്‍ സ്‌ക്രിപ്റ്റ് വായിക്കണമെന്ന് വിദ്യ ശഠിച്ചു. എന്നാല്‍ രവികുമാര്‍ ഇതിന് അനുവദിച്ചില്ല. അതോടെ വിദ്യ തിരിച്ചുപോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അമിതാഭിന്റെ വരവാണ് രേഖയുടെ പിന്‍മാറ്റത്തിനു പിന്നിലെന്നാണ് ചില പിന്നാമ്പുറ വര്‍ത്തമാനം. ആദ്യ കാമുകനൊപ്പം അഭിനയിക്കാനുള്ള മടികാരണം രേഖതിരിച്ചുപോകുകയായിരുന്നെന്നാണ് ബോളിവുഡിലെ ചില പാപ്പരാസികള്‍ പറയുന്നത്.
ഏതായാലും പോയവരൊക്കെ പോയി. ഇനി ഇപ്പോള്‍ വന്നവരെങ്കിലും പോകാതിരിക്കണേ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല