നാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനായി ബാംഗളൂരില്‍ നടക്കുന്ന താരലേലത്തില്‍ രണ്ടാം ദിനമായ ഇന്ന് കൊച്ചി ടീം ഇംഗ്‌ളണ്ട് ടീം താരം സ്റ്റീഫന്‍ ഒക്കെഫെ, ജോണ്‍ ഹോസ്റ്റിങ്‌സ്, ഉവെയ്‌സ ഷാ(92 ലക്ഷം), മൈക്കല്‍ ക്ലിഞ്ചര്‍(33.75 ലക്ഷം) ശ്രീലങ്കന്‍ താരം തിസാര പെരേര(36.8 ലക്ഷം) വിനയ് കുമാര്‍(2.18 കോടി) എന്നിവരെ ലേലത്തിലെടുത്തു.
ഇന്നലെ ശ്രീശാന്ത്(4.1 കോടി ), രവീന്ദ്ര ജഡേജ(4.37 കോടി),വി.വി.എസ് ലക്ഷ്മണ്‍ (1.84 കോടി), കിവീസിന്റെ ബ്രന്‍ഡന്‍ മെക്കലം (2.2 കോടി) ടീമില്‍ ഇടംതേടി. കൊച്ചി ടീമിന്റെ ആദ്യ താരം മഹേല ജയവര്‍ധനയാണ്. 6.9 കോടി രൂപയാണ് ലേല തുക.
പത്ത് ടീമുകള്‍ പങ്കെടുക്കുന്ന നാലാം ഐ.പി.എല്ലിലെ താരങ്ങളുടെ ലേലം ഇന്നലെയും ഇന്നുമായി ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കുകയാണ്. ലേലപട്ടികയിലുള്ള 350 കളിക്കാര്‍ക്കായി ടീമുകള്‍ ചെലവാക്കുന്നത് ഒമ്പത് കോടി ഡോളറാണ് (ഏകദേശം 410 കോടി രൂപ). ഓരോ ടീമിനും 90 ലക്ഷം ഡോളര്‍ വീതമാണ് (ഏകദേശം 41 കോടി രൂപ) ചെലവാക്കാന്‍ അനുമതിയുള്ളത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല