അനീഷ് ജോണ്‍: ‘ഗര്‍ഷോം ടി.വി.യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍2’ ആവേശോജ്വലമായ പരിസമാപ്തിയിലേക്ക് കടക്കുകയാണ്. 2014ലെ സ്റ്റാര്‍ സിംഗര്‍ സീസണ്‍1 മത്സരങ്ങളുടെ ഏറ്റവും വലിയ സവിശേഷത മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ ശ്രീമതി.കെ.എസ്.ചിത്രയുടെ വിഖ്യാതമായ ‘ചിത്രഗീതം’ പരിപാടിയോടനുബന്ധിച്ച് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു എന്നതായിരുന്നു. സീസണ്‍1 ന്റെ പ്രധാന വിധികര്‍ത്താവായതും, വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി അനുഗ്രഹിച്ചതും ശ്രീമതി ചിത്രതന്നെ ആയിരുന്നു.ആയിരങ്ങളെ സാക്ഷി നിര്‍ത്തി കൊണ്ട് ആവേശം തീര്‍ത്ത മത്സരങ്ങള്‍ക്ക് ശേഷം ആയിരുന്നു സമ്മാന ദാനം അന്ന് മത്സരത്തില്‍ പങ്കെടുത്തു പലരും ഇന്ന് യു കെയിലെ അറിയപ്പെടുന്ന ഗായകരാണ് .
ഏറെ സവിശേഷതകളുമായി സ്റ്റാര്‍ സിംഗര്‍ സീസണ്‍2 ഇതിനകം തന്നെ വളരെയേറെ ജനപ്രിയം ആയിക്കഴിഞ്ഞു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നവ മാധ്യമ ഉപയോഗം മൂലം സോഷ്യല്‍ മിഡിയ വഴി ഇതിനകം തന്നേയ് ഏറെ ജനപ്രിയം ആയിട്ടുണ്ട് സ്റ്റാര്‍ സിങ്ങര്‍ .
2015ലെ യുക്മ ദേശീയ കലാമേളയുടെ വേദിയില്‍ വച്ച് നര്‍ത്തകനും നടനുമായ മലയാളത്തിന്റെ അഭിമാനം ശ്രീ.വിനീത് സീസണ്‍2 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു എന്നത് തന്നെയാണ് ആദ്യത്തെ സവിശേഷത. ശ്രീ.വിനീത് അഭിനയിച്ച സിനിമയിലെ ഗാനങ്ങളുമായി പല യൂണിവേഴ്‌സിറ്റികളില്‍നിന്നായി നിരവധി മലയാളി വിദ്യാര്‍ഥികള്‍ കലാമേള നഗറില്‍ സീസണ്‍2 ഉദ്ഘാടനത്തിന് എത്തിയത് അന്ന് വലിയ വാര്‍ത്താ പ്രാധ്യാനം നേടിയിരുന്നു.
ശ്രീ.വിനീത് ഉദ്ഘാടനം ചെയ്ത സംഗീതത്തിന്റെ പൊരുള്‍ തേടിയുള്ള ഈ തീര്‍ഥയാത്ര അതിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തി നില്‍ക്കുമ്പോള്‍ ബഹുമുഖ പ്രതിഭയായ മറ്റൊരു വിനീതാണ് നായകത്വം വഹിക്കുന്നതെന്നതാണ് ആകസ്മികമായ മറ്റൊരു സവിശേഷത. ഗായകനും സംവിധായകനും നടനുമായ ശ്രീ.വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ‘നാദവിനീതഹാസ്യം’ പ്രോഗ്രാമിനോടനുബന്ധിച്ചാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍2ന്റെ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കുന്നത്. യുവാക്കളുടെ ഹരമായ ശ്രീ.വിനീത് ശ്രീനിവാസന്റെ ആദ്യ യൂറോപ്യന്‍ പര്യടനത്തിന് തന്നെ നേരിട്ട് കാണാന്‍ ലഭിക്കുന്ന അവസരം നഷ്ട്ടപ്പെടുത്താതിരിക്കാന്‍ വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന ഒരു വലിയ നിര തന്നെ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഗ്രാന്‍ഡ് ഫിനാലെയിലെ മത്സരാര്‍ഥികളും ആവേശത്തിലാണ്. തങ്ങളുടെ ഹരമായ വിനീത് ശ്രീനിവാസന്റെ മുന്നില്‍ പാടാന്‍ കഴിയുന്നതിന്റെയും ശ്രീ.വിനീതില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങാമെന്നതിന്റെയും ‘ത്രില്ലില്‍’ ആണ് ഗ്രാന്‍ഡ് ഫിനാലെയിലെ എല്ലാ മത്സരാര്ഥികളും. അനു ചന്ദ്ര (സ്വിന്‍ഡണ്‍), അലീന സജീഷ് (ബേസിംഗ്‌സ്റ്റോക്ക്), സന്ദീപ് കുമാര്‍ (ബ്രിസ്റ്റോള്‍), സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍), ഡോക്ടര്‍ വിപിന്‍ നായര്‍ (നോര്‍ത്താംപ്ടണ്‍) എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെയിലെ താരങ്ങള്‍. ജൂണ്‍ 18 ശനിയാഴ്ച ലെസ്റ്ററില്‍ നടക്കുന്ന ‘നാദവിനീതഹാസ്യം’ സ്റ്റേജ് ഷോയോടനുബന്ധിച്ചാണ് സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല