ജിജോ അരയത്ത്:ഹേവാര്‍ഡ്‌സ്ഹീത്ത് ആന്‍ഡ് ഹോര്‍ഷം ക്‌നാനായ യൂണിറ്റിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നാളെ (30 /12 /17) ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്.
വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന കരോള്‍ സര്‍വീസോട് കൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. പിന്നീട് പ്രധാന ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്. പിന്നീട് വൈകീട്ട് നടക്കുന്ന ക്രിസ്തുമസ് ഡിന്നറോട് കൂടി ആഘോഷരാവിനു സമാപനമാകും.
ആഘോഷ പരിപാടികള്‍ക്ക് സണ്ണി ലൂക്കോ, രാജു ലൂക്കോസ്, ജോയി തോമസ്, ജാന്‍സി ജോയ്, ജോയ് എബ്രഹാം, ബിജു ഫിലിപ്പ്, സിജു ഫിലിപ്പ്, ജോജോ ജോസ്, ജോസ് ബിജു, ജോസഫ് തോമസ്, ജിജു അരുണ്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല