ലണ്ടന്‍: അവധിക്കാലം ആസ്വദിക്കാനായി വിദേശത്തേക്ക് പോകുന്നവര്‍ക്ക് ആവേശം പകര്‍ന്ന്‌കൊണ്ട് ഫ്‌ളൈറ്റ് ടാക്‌സ് വര്‍ധിപ്പിക്കാനുള്ള നീക്കം ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ഉപേക്ഷിച്ചിരിക്കുകയാണ്. എയര്‍ പാസഞ്ചേഴ്‌സ് ഡ്യൂട്ടി മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന പ്രഖ്യാപനം ബുധനാഴ്ചത്തെ ബജറ്റിലുണ്ടാവും. എ.പി.ഡി വര്‍ധിപ്പിക്കുന്നതിനെതിരേ നടന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണിത്.
പെട്രോള്‍ നികുതി വര്‍ധിപ്പിക്കാനുള്ള നീക്കവും ഉപേക്ഷിച്ച അദ്ദേഹം ബ്രിട്ടന്‍ മറ്റൊരു നികുതി വര്‍ധനവ് അടുത്തൊന്നും പ്രതീക്ഷിക്കേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പണപ്പെരുപ്പം വര്‍ധിച്ചതിനെ തുടര്‍ന്ന് ആര്‍.പി.ഐ വര്‍ഷത്തില്‍ 140മില്യണ്‍ പൗണ്ട് വരെ ഉയര്‍ന്നിരിക്കെയാണ് ചാന്‍സലര്‍ എ.പി.ഡി മരവിപ്പിക്കുന്നത്. എ.പി.ഡി വര്‍ധിപ്പിച്ചാല്‍ യൂറോപ്പിലേക്കുള്ള എക്‌ണോമി വിമാനയാത്ര ചാര്‍ജ് 12 പൗണ്ടില്‍ നിന്നും 13പൗണ്ടിലെത്തും. യു.എസിലേക്കുള്ള യാത്രചാര്‍ജ് 60പൗണ്ടില്‍ നിന്നും 63പൗണ്ടിലെത്തും. പ്രീമിയം എക്‌ണോമി, ബിസിനസ് തുടങ്ങിയ മറ്റ് ക്ലാസുകളില്‍ 1പൗണ്ട് മുതല്‍ 9പൗണ്ട് വരെ വര്‍ധിക്കും.
എ.പി.ഡി വര്‍ധനവ് പിന്‍വലിക്കുന്നതുവഴി നാലംഗങ്ങളുള്ള ഒരു കുടുംബം അമേരിക്കയിലേക്ക് യാത്രചെയ്യുമ്പോള്‍ എക്‌ണോമി ക്ലാസിലാണെങ്കില്‍ 12പൗണ്ടും വിലകൂടിയ ടിക്കറ്റുകളില്‍ 24പൗണ്ടും മിച്ചംവയ്ക്കാന്‍ സാധിക്കും. ആവിയേഷന്‍ ഫ്യൂവലിന്റെ വില വര്‍ധിച്ചതിനാല്‍ വിമാനയാത്രക്കാര്‍ ഇപ്പോള്‍ തന്നെ അധിക സര്‍ചാര്‍ജ് നല്‍കണമെന്ന ഭീഷണി നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇന്ധന നികുതി വര്‍ധനവ് ഒഴിവാക്കുന്നത് യാത്രക്കാര്‍ വളരെയേറെ സഹായകരമാകും.
നികുതിയില്ലാത്ത പേഴ്‌സണല്‍ അലവന്‍സ് വര്‍ധിപ്പിക്കുമെന്ന് ഓസ്‌ബോണ്‍ വീണ്ടും ഉറപ്പുനല്‍കിയിട്ടുണ്ട്. 8000പൗണ്ട് വരെ വരുമാനമുള്ളവരെ വരുമാന നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല