സ്വന്തം ലേഖകന്‍: വിരാട് കോഹ്ലിയോടുള്ള ആരാധന മൂത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ പാക് പൗരന് 10 വര്‍ഷം തടവു ശിക്ഷ. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ കോഹ്ലിയുടെ മികച്ച പ്രകടനം കണ്ട ഉമര്‍ ദ്രാസ് പാകിസ്താനിലെ തന്റെ വീടിന് മുന്നില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതാണ് പുലിവാലായത്.
പഞ്ചാബ് പ്രവിശ്യയിലുള്ള ഒകാര എന്ന പ്രദേശത്താണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ കോഹ്ലി പുറത്താകാതെ 55 പന്തില്‍ 90 റണ്‍സാണ് നേടിയത്. മത്സരത്തില്‍ കോഹ്ലിയുടെ പ്രകടനം കണ്ട് വീടിന് മുന്നില്‍ ഉമര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ അന്ന് തന്നെ പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാകിസ്താന്‍ പീനല കോഡ് പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉമറിന്റെ വീട്ടില്‍ ഇയാളുടെ മുറിയില്‍ കോഹ്ലിയുടെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ വീട്ടില്‍ നിന്നും കോഹ്ലിയുടെ പോസ്റ്ററുകളും ചിത്രങ്ങളും ഇന്ത്യന്‍ ദേശീയ പതാകയും പാകിസ്താന്‍ പോലീസ് പിടിച്ചെടുത്തു.
അതേസമയം താന്‍ കോഹ്ലിയുടെ കടുത്ത ആരാധകനാണെന്നും കോഹ്ലി ഉള്ളത് കൊണ്ട് ഇന്ത്യന്‍ ടീമിനെ ഇനിയും താന്‍ പിന്തുണയക്കുമെന്നും ഉമര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല