സ്വന്തം ലേഖകന്‍: വിരാട് കോഹ്‌ലിക്കു പിന്നാലെ 13 ബ്രാന്‍ഡുകള്‍, വരുമാനം 100 കോടി കടന്നു. അനുഷ്‌ക വിവാദത്തിനും തകര്‍പ്പന്‍ ഫോമിനുമിടയില്‍ കോഹ്‌ലിയെ സംബന്ധിച്ച് മാധ്യമങ്ങള്‍ വിട്ടുപോയ ഒന്നായിരുന്നു താരത്തിന്റെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം. സച്ചിനും ധോണിയും കഴിഞ്ഞാല്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും വിലയുള്ള ക്രിക്കറ്റ് താരമാണ് കോഹ്‌ലി.
പരസ്യക്കാരുടെ പ്രിയ താരമായ കോഹ്‌ലി 13 ലധികം ബ്രാന്‍ഡുകളുമായാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇഎസ്പി പ്രോപ്പര്‍ട്ടീസിന്റെ സ്‌പോര്‍ട്‌സ് പവര്‍ റിപ്പോര്‍ട്ട് 2015 ലെ കണക്കുകള്‍ പ്രകാരം 2014 മുതല്‍ ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഭീമന്മാരായ അഡിഡാസിന്റെ വക 10 കോടി വാര്‍ഷിക വരുമാനമായി കോഹ്‌ലി സമ്പാദിക്കുന്നുണ്ട്. ഇതിനു പുറമേ എംആര്‍എഫുമായി 6.5 കോടിയുടെ കരാര്‍, പെപ്‌സി, ഓഡി, വിക്‌സ്, ബൂസ്റ്റ്, യുഎസ്എല്‍, ടിവിഎസ്, സ്മാഷ്, നിതേഷ് എസ്‌റ്റേറ്റ്‌സ്, ടിസ്സ്റ്റ്, ഹെര്‍ബാലിഫ്, കോള്‍ഗേറ്റ് എന്നിവയുമായി വന്‍ തുകകളുടെ കരാറുകള്‍ എന്നിവയുമുണ്ട്.
സച്ചിനെ പോലെ തന്നെ മഹാനായ ക്രിക്കറ്ററാണ് കോഹ്ലിയും. പക്ഷേ സച്ചിന്‍ അല്‍പ്പം നാണക്കാരനായിരുന്നെങ്കില്‍ കോഹ്ലി താരപ്പൊലിമയെ സ്‌നേഹിക്കുന്നയാളാണെന്ന് ഇഎസ്പി പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കുന്നു. പരസ്യ വരുമാനത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം കോഹ്‌ലി ധോനിയെ മറികടക്കുമെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല