സാബു ചുണ്ടക്കാട്ടില്‍: വിറാല്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മലയാളം ക്ലാസ്സുകള്‍ക്ക് പുതിയ ഭാവവും നിറവും പകര്‍ന്നുകൊണ്ട് മലയാളം പഠിക്കുവാന്‍ ആഗ്രഹിക്കുന്ന ജാതിമതഭേതമന്യേ എല്ലാ കുട്ടികള്‍ക്കും വേണ്ടി ‘വിറാല്‍ ചേഞ്ച്’ എന്ന സ്ഥാപനത്തില്‍ സീറോ മലബാര്‍ ചാപ്ലിയന്‍ റവ. ഡോ. ലേനപ്പന്‍ അരങ്ങാശേരി ജനുവരി 13 ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.
എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 5.45 മുതല്‍ 7 വരെയുള്ള ക്ലാസുകള്‍ക്ക് ഷിബു മാത്യൂ, ബിജു ജോര്‍ജ്, ജോസഫ് കെ.ജെ, സജിത തോമസ്, ബെറ്റ്‌സി സജിത്ത്, ജുബി ജോഷി എന്നിവര്‍ നേതൃത്വം നല്‍കും. മലയാളം പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 20 ആയിരിക്കുമെന്ന് ചാപ്ലിയന്‍ അറിയിച്ചു. ഉദ്ഘാടന ദിവസം 30 ഓളം കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല