1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2011

ലണ്ടന്‍:കടബാധ്യതയുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ 60%വും കടം വീട്ടാന്‍ വേണ്ടിമാറ്റിവയ്ക്കുന്നെന്ന് റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ ക്രഡിറ്റ് കൗണ്‍സലിംങ് സര്‍വ്വീസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം സി.സി.സി.എസിന്റെ സഹായത്തിനായി സമീപിച്ചവര്‍ ക്രഡിറ്റ് കാര്‍, ലോണുകള്‍, അധികകടം എന്നീയിനങ്ങളില്‍ ശരാശരി 22,476പൗണ്ടാണ് കടമായി ആവശ്യപ്പെട്ടത്. മാസത്തില്‍ ശരാശരി 676പൗണ്ട് തിരിച്ചടക്കേണ്ടി വരും.

കഴിഞ്ഞവര്‍ഷം 418,000 ആളുകളാണ് തങ്ങളെ പണത്തിനായി സമീപിച്ചിട്ടുള്ളത്. ഇവരില്‍ 58%ത്തിനും അവരുടെ മാസവരുമാനത്തില്‍ 498പൗണ്ട് കഴിച്ച് ബാക്കിയെല്ലാം പണം തിരിച്ചടക്കാനായാണ് ചിലവഴിച്ചത്. ഈ 498പൗണ്ട് കൊണ്ട് വാഹനം, വാടക, ബില്ലുകള്‍, ഭക്ഷണം ഗതാഗതം തുടങ്ങിയ ചിലവുകളെല്ലാം കഴിക്കണം.

വിലക്കൂടുതല്‍ കാരണം ജീവിതച്ചിലവ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും കുടുംബ ബജറ്റിലുണ്ടായ വര്‍ധനവ് ആളുകളെ കരകയറാന്‍ സാധിക്കാത്ത വിധം കടക്കെണിയിലാഴ്ത്തിയിരിക്കുകയാണെന്നും സി.സി.സി.എസിന്റെ എക്‌സ്‌റ്റേണല്‍ അഫേയേഴ്‌സ് ഡയറക്ടര്‍ ഡെല്‍റോയ് കൊറിനാള്‍ഡി പറഞ്ഞു. പണം തിരിച്ചടയ്ക്കാന്‍ വേണ്ടി പെടാപാടുപെടുന്നവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതിനെക്കുറിച്ച് സൗജന്യമായി നല്ല നിര്‍ദേശങ്ങള്‍ തരുന്നവരെ ഉടന്‍ സമീപിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.