ലണ്ടന്‍: മുന്‍ ചാംപ്യന്‍മാരായ വീനസ് സഹോദരിമാര്‍ വിംബിംള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ വനിതാ സിംഗിള്‍സ് മത്സരത്തില്‍ നിന്നും പുറത്തായി. വനിതാവിഭാഗത്തിലെ നിലവിലെ ചാംപ്യനും നാലു തവണ ജേതാവുമായിട്ടുള്ള സെറീനാ വില്യംസും സഹോദരിയും അഞ്ച് വര്‍ഷം ചാംപ്യനുമായ വീനസ് വില്യംസും നാലാം റൗണ്ടിലാണ് തോറ്റ് പുറത്തായത്.
ഹാട്രിക്ക് വിംബിള്‍ഡണ്‍ കിരീടമെന്ന സ്വപ്‌നവുമായെത്തിയ സെറീനയെ ഒമ്പതാം സീഡ് ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ട്ടോളിയാണ് 6-3, 7-6 എന്ന സ്‌കോറിന് അട്ടിമറിച്ചത്. ഇവിടെ ഏഴാം സീഡായിരുന്നു സെറീന. കഴിഞ്ഞ വര്‍ഷം നാലാം കിരീടം നേടിയ ശേഷം പരിക്കേറ്റ സെറീന ഒരു വര്‍ഷത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് മത്സരടെന്നീസില്‍ തിരിച്ചെത്തിയത്.
അനിയത്തിയെ പിന്‍തുടര്‍ന്ന് അഞ്ചു തവണ ചാമ്പ്യനായിട്ടുള്ള സെറീനയുടെ സഹോദരി വീനസ് വില്യംസും തോറ്റു പുറത്തായി. ബള്‍ഗേറിയയുടെ സ്വറ്റ്‌ലാന പിരങ്കോവയാണ് നേരിട്ടുള്ള സെറ്റുകളില്‍(6-2, 6-3) വീനസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായാണ് വില്യംസ് സഹോദരിമാര്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്താവുന്നത്.
മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന്‍ വോസ്‌നിയാക്കിയും തോറ്റ് മടങ്ങി. സ്ലോവാക്യയുടെ ഡൊമിനിക്ക സുബുല്‍ക്കോവയാണ് വോസ്‌നിയാക്കിയെ ഒന്നിനെതിരെ രണ്ടു സെറ്റുകളില്‍ (1-6, 7-6 (5), 7-5) കീഴടക്കിയത്.
അതേസമയം മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ ക്വാര്‍ട്ടറിലെത്തി. അഞ്ചാം സീഡ് ഷറപ്പോവ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-0 , 6-2) ചൈനയുടെ ഷ്വായ് പെംഗിനെ കീഴടക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല