സ്വപ്‌നതുല്യമായ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ വില്യം രാജകുമാരന് സഹോദരന്‍ ഹാരി രഹസ്യവിരുന്നൊരുക്കി. ആണുങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഹാരി രാജകുമാരന്‍ വിരുന്ന് നടത്തി.നോര്‍ഫോക്കില്‍ ഉള്ള ഒരു സുഹൃത്തിന്റെ എസ്റ്റേറ്റില്‍ ആയിരുന്നു വിരുന്ന്.
22 പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്ക് ചിലവായത് വെറും 2500 പൌണ്ടിനടുത്തു മാത്രമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇരുരാജകുമാര്‍ന്മാരും തമ്മില്‍ രണ്ട് വയസ്സിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. ഏപ്രില്‍ 29നാണ് വില്യം രാജകുമാരന്റെ വിവാഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല