ലണ്ടന്‍: ഡച്ചസ് ഓപ് കേംബ്രിഡ്ജും ഡ്യൂക്കും അടുത്തുതന്നെ കെസിംങ്ടണ് കൊട്ടാരത്തിലെ വീട്ടിലേക്ക് മാറുമെന്ന് സെന്റ് ജെയിംസസ് കൊട്ടാരം പറയുന്നു. വില്യം ആര്.എ.എഫ് ഹെലികോപ്റ്റര്‍ പൈലറ്റായി ജോലി ചെയ്യുന്ന നോര്‍ത്ത് വെയില്‍സിലെ ആംഗ്ലസിയില് ഒരു വാടകവീട്ടിലാണ് വില്യമും ഭാര്യ കെയ്റ്റ് മിഡില്‍ടണും താമസിക്കുന്നത്. എന്നാല്‍ ജൂണിലോ ജൂലൈയിലോ അവര്‍ കെസിംഗ്ടണ് കൊട്ടാരത്തിലേക്ക് മാറുമെന്നാണ് സെന്റ് ജെയിംസസ് പാലസ് വക്താവ് പറയുന്നത്.
ചാള്‍സ് രാജകുമാരനുമായി പിരിഞ്ഞശേഷം ഡയാനയും ഹാരി രാജകുമാരനും വില്യമും താമസിച്ച സ്ഥലമാണിത്. വില്യം തന്റെ ബാല്യകാലം മുതല്‍ ’97ല്‍ കാറപകടത്തില്‍ അമ്മ ഡയാന ഓര്മയാകുന്നതുവരെ ജീവിതം ചെലവിട്ടത് ഈ വീട്ടിലായിരുന്നു. വില്യം പിച്ചവെച്ച് വളര്‍ന്ന ഇടമാണിത്. ഒരുപാട് സന്തോഷമുള്ള ഓര്‍മകള്‍ അദ്ദേഹത്തിന് ഇവിടം നല്‍കിയിട്ടുണ്ട്. ഒരുമിച്ചു താമസിക്കാന്‍ പറ്റിയ ഇടം തേടുന്നതിനിടെ വില്യം വിവാഹത്തിന് മുമ്പുതന്നെ കേറ്റിനെ ഈ വീട് കാണിച്ചിരുന്നു. കേറ്റ് അതേറെ ഇഷ്ടപ്പെടുകയും ചെയ്തു -കൊട്ടാരവുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, കൊട്ടാരത്തിന്റെ ഏത് ഭാഗത്തേക്കാണ് ഇവര്‍ കുടിയേറുന്നതെന്ന് വ്യക്തമല്ല.ഇപ്പോള്‍ തലസ്ഥാനത്തെത്തുമ്പോള്‍ വില്യമും കെയ്റ്റും ഹാരി രാജകുമാരനൊപ്പം ക്ലാരന്‍സ് ഹൗസിലാണ് താമസിക്കാറുള്ളത്.കേംബ്രിഡ്ജിലെ രാജകുമാരന്റെയും രാജകുമാരിയുടേയും ലണ്ടനിലെ ഔദ്യോഗിക വസതി കെസിംഗ്ടണ് കൊട്ടാരത്തിലേക്ക് താല്‍ക്കാലികമായി മാറ്റുകയാണെന്ന് സെന്റ് ജെയിംസസ് കൊട്ടാരത്തിന്റെ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല