ഹെല്‍സിന്‍കി: പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ നോക്കിയയുടെ കഷ്ടകാലം തുടരുന്നു. കമ്പനിയുടെ ത്രൈമാസ വില്‍പ്പനയില്‍ 492മില്യണ്‍ യൂറോ (2,325 കോടി രുപ) നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
വില്‍പനയിലുണ്ടായ ഇടിവാണ് നഷ്ടത്തിന് കാരണം. മൊബൈല്‍ വിപണിയിലുണ്ടായ കടുത്ത മത്സരമാണ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയയെ ബാധിച്ചിരിക്കുന്നത്. ആപ്പിള്‍, എച്ച്.ടി.സി തുടങ്ങിയ കമ്പനികള്‍ സ്മാര്‍ട്ട്‌ഫോണുകളുമായി രംഗത്തെത്തിയതോടെ നോക്കിയയുടെ സ്ഥാനം നഷ്ടമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള നോക്കിയ തൊട്ടുമുന്‍പത്തെ വര്‍ഷം ഇതേ കാലയളവില്‍ 104മില്യണ്‍ യൂറോ (991.35 കോടി രൂപ) ലാഭം നേടിയ സ്ഥാനത്താണിത്.കമ്പനിയുടെ വരുമാനം ആ സമയത്ത് 10ബില്യണ്‍ യൂറോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുമാനം ഏഴ് ശതമാനത്തോളം താഴ്ന്നതായും കമ്പനി വ്യക്തമാക്കി.
ഇടത്തരം ഫോണുകളുടെ വിഭാഗത്തില്‍ ഏഷ്യന്‍ ഫോണനിര്‍മാണ കമ്പനികളില്‍ നിന്നും കനത്ത മത്സരമാണ് നോക്കിയക്ക് നേരിടേണ്ടി വരുന്നത്. സ്മാര്‍ട്ട് ഫോണ്‍ മേഖലയില്‍ ഐഫോണ്‍, സാംസങ്ങ്, ബ്ലാക്ക്‌ബെറി എന്നീ കമ്പനികളാണ് നോക്കിയയുടെ എതിരാളികള്‍. ഈ വര്‍ഷം ആദ്യം കമ്പനിയുടെ വിപണി പങ്കാളിത്തം 30 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല