കമ്പനികളായാല്‍ ഇങ്ങനെ വേണം. ജര്‍മ്മനിയിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയാണ് വ്യത്യസ്തമായ രീതിയില്‍ തങ്ങളുടെ സെയില്‍സ്മാന്‍മാരെ ആദരിച്ചത്.
ഹൈക്ലാസ് അഭിസാരികകള്‍ക്കൊപ്പം സ്പായില്‍ ഉഗ്രനൊരു പാര്‍ട്ടി നല്‍കിയാണ് വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിച്ച സെയില്‍സ്മാന്‍മാരെ ഹാന്‍ബെര്‍ഗ് മാന്‍ഹിമര്‍ സന്തോഷിപ്പിച്ചത്. 2007ല്‍ ബുഡാപെസ്റ്റില്‍വെച്ചായിരുന്നു ഈ സേവനം നടന്നത്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഈ ഓര്‍ഗി പാര്‍ട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയത്.
ജര്‍മന്‍ ബിസിനസ് ബൈബിളായ ഹാന്‍ഡെല്‍സ്ബ്ലാറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. ചരിത്രപ്രസിദ്ധമായ ജെല്ലാര്‍ട്ട് തെര്‍മല്‍ ബാത്ത് ശരിക്കും ഒരു തുറന്ന വേശ്യാലയമായി മാറിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. തങ്ങളെ സ്ഥലത്തെത്തിക്കുകയും അഭിസാരികകള്‍ റൂമിലെത്തുകയുമാണുണ്ടായതെന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത ആള്‍ പറയുന്നു. തങ്ങളെ സന്തോഷിപ്പിച്ചവര്‍ അഭിസാരികകളാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും മറ്റൊരാള്‍ പറഞ്ഞു.
അതിനിടെ ബുഡാപെസ്റ്റിലേക്ക് ഒരു ട്രിപ് നടത്തിയിരുന്നുവെന്ന കാര്യം ഹാന്‍ബെര്‍ഗ് നിലവില്‍ നിയന്ത്രിക്കുന്ന എര്‍ഗോ വ്യക്തമാക്കിയിട്ടുണ്ട്. ഏതാണ്ട് 20 ഓളം അഭിസാരികകള്‍ ട്രിപ്പില്‍ സെയില്‍സ്മാന്‍മാരോടൊപ്പം ഉണ്ടായിരുന്നുവെന്നും എര്‍ഗോ വക്താവ് പറഞ്ഞു. ഉയര്‍ന്ന വില്‍പ്പന നടത്തിയ സെയില്‍മാന്‍മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന അഭിസാരികയെത്തുന്നെ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല