ലണ്ടന്‍: വെയിലില്‍ നിന്നും രക്ഷനേടാന്‍ വില കുറഞ്ഞ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് പഠനറിപ്പോര്‍ട്ട്. 22 പ്രധാന ബ്രാന്റുകളാണ് പഠനവിധേയമാക്കിയത്. വിലകൂടിയ ബ്രാന്‍ഡുകളേക്കാള്‍ വിലകുറഞ്ഞ ക്രീമുകള്‍ ഉപയോഗിക്കുന്നതാണ് ശരീരത്തിന് ഗുണകരമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായത്.
ഔണ്‍സിന് 88സെന്‍സിലും കുറഞ്ഞ ക്രീമുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഗുണകരമെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. ഉദാഹരണമായി 24 ഡോളറിന് വില്‍ക്കുന്ന ലാ റോക്ക്-പോസെ സണ്സ്ക്രീനിനെക്കാള് ഏറെ ഗുണപ്രദം 7ഡോളറിന് വില്‍ക്കുന്ന നോ-ഏഡാണ്. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ 30 ഉള്ള അപ്പ് ആന്റ് അപ്പ് സ്പോട്ടാണ് ഏറ്റവും ഗുണമേന്മയുള്ള സണ്‍സ്ക്രീന്‍. 5 ഡോളറാണ് ഇതിന്റെ വില.
പരിശോധന നടത്തിയ സണ്‍സ്ക്രീനുകളില്‍ ഒമ്പതെണ്ണം യു.വി.ബി വികിരണമേല്ക്കുന്നതില് നിന്നും ശക്തമായ സംരക്ഷണം നല്‍കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ മുങ്ങിയാലും ഈ സണ്‍സ്ക്രീനുകള്‍ ശരീരത്തെ സംരക്ഷിച്ചു നിര്‍ത്തും. ചില സണ്‍സ്ക്രീനുകള്‍ക്ക് വെള്ളം ചേരുമ്പോള്‍ അതിന്റെ ഗുണം നഷ്ടപ്പെടുന്നു.
പഠനവിധേയമാക്കിയ ക്രീമുകള്‍ വളണ്ടിയര്‍മാരില്‍ പ്രയോഗിച്ച് അവരെ 80 മിനിറ്റോളം വെള്ളത്തില്‍ നിര്‍ത്തുകയും പിന്നീട് അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ക്കു സമീപം നിര്‍ത്തുകയും ചെയ്താണ് പഠനം നടത്തിയത്. ഒരു ക്രീമും എല്ലാം തികഞ്ഞതല്ലെന്നും ഓരോന്നിന്നും വ്യത്യസ്തമായ ഗുണമാണുള്ളതെന്നും പഠന സംഘം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല