ഏറെ കൊട്ടിഘോഷിക്കപ്പെട്ട രാജകീയ വിവാഹം കഴിഞ്ഞു. മണവാളന്‍ വില്യം രാജകുമാരനും മണവാട്ടി കെയ്റ്റ് മിഡില്‍ടണും ഇനി സ്വകാര്യസന്ദര്‍ശനായി കൊട്ടാരം വിട്ടു.
ആദ്യരാത്രി ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ ചിലവിട്ട ശേഷമായിരുന്നു കെയ്റ്റും വില്യമും കൊട്ടാരം വിട്ടത്. യു.കെയിലെ അജ്ഞാതമായ സ്ഥലത്തേക്കാണ് ഇരുവരും തിരിച്ചതെന്നാണ് സൂചന. വിവാഹം കഴിഞ്ഞതോടെ വില്യം കേംബ്രിഡ്ജിലെ ഡ്യൂക്കെന്നും കെയ്റ്റ് ഡച്ചെസെന്നുമാണ് അറിയപ്പെടുക. എന്തായാലും മധുവിധു ഈയാഴ്ച്ച ഉണ്ടായേക്കില്ലെന്നാണ് സൂചന.
ആദ്യരാത്രിക്കു ശേഷം അടുത്തദിനം കെയ്റ്റും വില്യമും കൊട്ടാരത്തിന് പുറത്തെത്തുകയും ഹെലികോപ്റ്ററില്‍ കയറി പോവുകയുമായിരുന്നു. ഇരുവരും കൈകള്‍ രണ്ടും കോര്‍ത്തുപിടിച്ചായിരുന്നു കൊട്ടാരത്തിന് പുറത്തെത്തിയത്. ഇളം നീല ഡ്രസ്സായിരുന്നു കെയ്റ്റ് അണിഞ്ഞത്. ഇരുണ്ട ജാക്കറ്റും പ്ലാറ്റ് ഫോം ഷൂസും അവര്‍ ഝരിച്ചിരുന്നു. നീല ഷര്‍ട്ടായിരുന്നു വില്യമിന്റെ വേഷം.
മധുവിധു ഇപ്പോഴില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രസിദ്ധമായ സ്ഥലത്തേക്കായിരിക്കും ഇരുവരും ഹണിമൂണിനായി പോവുകയെന്നാണ് സൂചന. വെള്ളിയാഴ്ച്ചയായിരുന്നു രാജകീയ വിവാഹം നടന്നത്. തുടര്‍ന്ന് ക്ഷണിക്കപ്പെട്ട പ്രത്യേകം അതിഥികള്‍ക്ക് കൊട്ടാരത്തില്‍ സല്‍ക്കാരവും നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല