1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2011

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്റ് തന്റെ ദീര്‍ഘകാല പങ്കാളി ജസ്റ്റിന്‍ തോണ്‍ടണിനെ വിവാഹം കഴിച്ചു. നോട്ടന്‍ഹാമിലെ ലങ്കാര്‍ ഹാള്‍ ഹോട്ടലില്‍ വച്ചാണ് ചടങ്ങ് നടന്നത്.

ലോകത്തിലെ ഏറ്റവും ഭാഗ്യാവാനായ പുരുഷനാണ് താനെന്നാണ് മിലിബാന്റ് വിവാഹശേഷം പറഞ്ഞത്. സ്ലെയ്റ്റ് ബ്ലൂ കളറിലുള്ള സ്യൂട്ടാണ് ചടങ്ങില്‍ മിലിബാന്റ് ധരിച്ചത്. പരമ്പരാഗത ഐവറി ഡ്രസായിരുന്നു വധുവിന്റെ വേഷം. വളരെ ലളിതമായിരുന്നു ചടങ്ങ്. കുടുംബംഗങ്ങളും സുഹൃത്തുക്കളുമായി 50 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹത്തിനുശേഷം അതേ വേദിയില്‍ ഒരു റിസപ്ഷനും ഒരുക്കിയിരുന്നു. വിവാഹത്തിലെന്നപോലെ റിസപ്ഷനിലും ലാളിത്യം സൂക്ഷിക്കാന്‍ മിലിബാന്റ് ദമ്പതികള്‍ ശ്രമിച്ചിരുന്നു. തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള സമ്മാനവും നല്‍കേണ്ടതെന്നാണ് റിസപ്ഷനെത്തിയ സുഹൃത്തുക്കള്‍ക്ക് ദമ്പതികള്‍ നല്‍കിയ നിര്‍ദേശം. പകരം കുട്ടികളെ സംരക്ഷിക്കുന്ന ചാരിറ്റിയായ ബെര്‍ണാര്‍ഡോയ്ക്കും, മെത്തോഡിസ്റ്റ് ഹോംസ് എന്ന വൃദ്ധസദനത്തിനും ധനസഹായം നല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടു.

ഈ ദമ്പതികള്‍ അവരുടെ രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം രണ്ട് വര്‍ഷമായി താമസിക്കുന്ന പ്രിമോസ് ഹില്ലിനടത്തുള്ള വീട്ടില്‍ വച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് തങ്ങള്‍ വിവാഹിതരാവുന്നു എന്ന് മിലിബാന്റ് പ്രഖ്യാപിച്ചത്. വിവാഹിതരാവാതെ ഒരുമിച്ച് ജീവിക്കുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ നേതാവ് എന്ന നിലയ്ക്ക് മിലിബാന്റ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.