ലണ്ടന്‍: വിവാഹം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ തന്നെ രാജ കുടുംബത്തിന്റെ കണ്ണിലുണ്ണിയാവാന്‍ കേറ്റ് മിഡില്‍ടണിന് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ആരെയും ആകര്‍ഷിക്കുന്ന കെയ്റ്റിന്റെ വ്യക്തിത്വവും, സൗന്ദര്യവും രാജകുടുംബാംങ്ങളുടെ മനസില്‍ കെയ്റ്റിന് വലിയ സ്ഥാനമാണ് നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
പ്രിന്‍സ് ഫിലിപ്പിന്റെ 90 പിറന്നാളോഘോഷത്തിന് ക്ഷണിച്ചവരില്‍ കെയ്റ്റിന്റെ അച്ഛനും അമ്മയും ഉള്‍പ്പെട്ടിട്ടുണ്ട്. മിഖായേല്‍ മിഡില്‍ടണിനെയും കരോലിന്‍ മിഡില്‍ടണിനെയും രാജകുടുംബത്തിലെ സ്വകാര്യചടങ്ങിന് ക്ഷണിച്ചത് പുതിയ കീഴ് വഴക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. രാജകുടുംബത്തിലെ മകന്റെയോ, മകളുടേയോ ഭാര്യഭര്‍തൃ വീട്ടുകാരെ കുടുംബത്തിലെ ചടങ്ങുകളില്‍ ക്ഷണിക്കാറില്ലെന്ന പരമ്പരാഗത കീഴ് വഴക്കമാണ് തെറ്റിച്ചിരിക്കുന്നത്. കെയ്റ്റിനോടുള്ള പ്രതിപത്തിയാണ് ഈ പുതിയ രീതികള്‍ക്ക് തുടക്കമിടാന്‍ കാരണം.
ഡയാനയുടെ അച്ഛന്‍ ഏള്‍ സ്‌പെന്‍സറിന് ഒരിക്കലും ഇത്തരം ആദരവ് ലഭിച്ചിരുന്നില്ല. ഡയാനയുടെ ശവസംസ്‌കാര ചടങ്ങിന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവളുടെ സഹോദരന്‍ ചാള്‍സ് സ്‌പെന്‍സര്‍ കുറ്റപ്പെടുത്തിയിരുന്നു. ആന്‍ രാജകുമാരിയുടെ ആദ്യ ഭര്‍ത്താവ് ക്യാപ്റ്റന്‍ മാര്‍ക്ക് ഫിലിപ്പിന്റെ രക്ഷിതാക്കളായ പീറ്ററും, ആന്‍ ഫിലിപ്പും തങ്ങളെ ഒന്നിനും ക്ഷണിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു.
കരോളും, മിഖായേലും തങ്ങള്‍ക്ക് പ്രധാനപ്പെട്ടവരാണെന്ന് കെയ്റ്റിന്റെ ജീവിതപങ്കാളി വില്യം വ്യക്തമാക്കിയിരിക്കുകയാണ്. അന്തരിച്ച തന്റെ അമ്മ ഡയാനയുടെ കുടുംബാംഗങ്ങളും രാജകുടുംബവും തമ്മിലുണ്ടായ പരുക്കന്‍ ബന്ധത്തെക്കുറിച്ച് അറിയാവുന്ന വില്യം തന്നെയാണ് കെയ്റ്റിന്റെ രക്ഷിതാക്കളെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടത്.
പിതാമഹന്‍മാര്‍ ചെയ്ത തെറ്റ് തുടരാന്‍ വില്യം ആഗ്രഹിക്കുന്നില്ലെന്നും മിഡില്‍ടണുകളെ പുറന്തള്ളാന്‍ വില്യമിന് താല്‍പര്യമില്ലെന്നുമാണ് ഒരാള്‍ വെളിപ്പെുടത്തിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കരോള്‍, മിക്ക് ദമ്പതികളെ വില്യമിന് നന്നായി അറിയാം.ഒരു മകനെ പോലെയാണ് തന്നെ അവര്‍ കണക്കാക്കിയത്. അതിനാല്‍ അവരെ രാജകുടുംബത്തിലെ സ്ഥിരം അംഗങ്ങളായാണ് വില്യം കാണുന്നതെന്നും അയാള്‍ വ്യക്തമാക്കി.
ആഴ്ചാവസാനം കെയ്റ്റിന്റെ കുടുംബാംഗങ്ങളുമൊത്ത് ചിലവിടുക എന്ന പഴയ ശീലം തുടരാനാണ് വില്യമിന്റെ തീരുമാനം. വിവാഹത്തിനു മുന്‍പ് ഞാറാഴ്ചകളില്‍ വില്യം ബക്കില്‍ബറിയിലെ കെയ്റ്റിന്റെ വീട്ടിലെത്തുകയും അവിടെ ഏറെ സമയം ചിലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. കരോലിന്‍ തയ്യാറാക്കുന്ന റോസ്റ്റ് ഡിന്നര്‍ വില്യമിന് ഏറെ പ്രിയപ്പെട്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല