വിവാഹം നടത്തുന്നതില്‍ വ്യത്യസ്തമായ രീതി തിരഞ്ഞെടുക്കുന്നവരാണ് ബ്രിട്ടീഷുകാര്‍.വിമാനത്തില്‍ വച്ചും,കടലിനടിയില്‍ വച്ചും,ലണ്ടന്‍ ഐയില്‍ വച്ചും,പബ്ബില്‍ വച്ചും,ബീച്ചില്‍ വച്ചും ചിലപ്പോഴൊക്കെ പള്ളിയില്‍ വച്ചും അവര്‍ കല്യാണം കഴിക്കാറുണ്ട്.മധ്യ ഇംഗണ്ടിലെ ഒരു കത്തോലിക്കാ ദേവാലയത്തിന്റെ ചാര്‍ജുള്ള ഒരു മലയാളി വൈദികന് രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഒരു കല്യാണത്തിനു കാര്‍മികത്വം വഹിക്കാന്‍ .
എന്തായാലും പര്‍വതാരോഹകരായ ജോയും റോബും കല്യാണം കഴിച്ചതും പള്ളിയില്‍ വച്ചല്ല.വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടത്താന്‍ പറ്റിയില്ലെങ്കിലും അതിനടുത്തു വച്ച് തന്നെയാണ് റോബ് ജോയെ മിന്നു കെട്ടിയത്.ഹൈലാണ്ട്സിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ബുവചിലി എട്ടിവില്‍ വച്ചാണ് മുപ്പതുകാരനായ റോബ് ആറു വയസു മൂത്ത ജോയെ തന്‍റെ ജീവിത സഖിയാക്കിയത്.പര്‍വതാരോഹകരായ മൂന്നു സുഹൃത്തുക്കള്‍ വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിച്ചു.
3352 അടി ഉയരത്തില്‍ വച്ച് വിവാഹിതരായ ഇരുവരും മധുവിധുവും മലകയറി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല