മലപ്പുറം: ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ പ്രതിനിധികളായ വിവാ കേരള ഫുട്‌ബോള്‍ ടീമിനെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ചിരാഗ് കമ്പ്യൂട്ടര്‍ കമ്പനി ഏറ്റെടുക്കും. ചിരാഗ് കേരള എന്നായിരിക്കും ടീം ഇനി അറിയപ്പെടുക.
ചൊവ്വാഴ്ച മുംബൈയില്‍നടന്ന ചിരാഗ് അധികൃതരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ധാരണയനുസരിച്ച് ടീമിന്റെ ഭൂരിഭാഗം ഓഹരികള്‍ ചിരാഗിന് കൈമാറും. നാല് കോടിയിലധികം രൂപക്കാണ് വിവയെ ചിരാഗ് ഏറ്റെടുക്കാന്‍ ധാരണയായതെന്നാണ് അറിയുന്നത്. വരുന്ന സീസിണില്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് നിലവിലുള്ള മാനേജ്‌മെന്റ് തന്നെയായിരിക്കും. വിവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ചിരാഗ് ഏറ്റെടുക്കുന്നത്.
അടുത്ത ഐ ലീഗില്‍ ടീമിന്റെ ഹോം ഗ്രൗണ്ട് കേരളത്തില്‍ തന്നെയായിരിക്കും. തുടര്‍ന്നുള്ള സീസണുകളില്‍ ഹോം ഗ്രൗണ്ട് മാറ്റണോ എന്ന് പിന്നീട് തീരുമാനിക്കും. വിവായെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ സയ്യിദ് മസൂദും മാനേജിങ് ഡയറക്ടര്‍ പി ഭാസ്‌കരനും ചര്‍ച്ചയില്‍ പങ്കെടുത്തു. ക്ലബ്ബ് കൈമാറ്റം സംബന്ധിച്ച കരാറൊപ്പിടുന്നത് കേരളത്തില്‍ വെച്ചായിരിക്കും. കമ്പനിയുടെ ചെയര്‍മാന്‍, എം.ഡി സ്ഥാനങ്ങളിലൊന്നില്‍ ചിരാഗ് പ്രതിനിധി വരും. ക്ലബ്ബിന്റെ പ്രസിഡന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകാനിടയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല