ലഘുഭക്ഷണം കഴിക്കുന്നവര്‍ കരുതിയിരിക്കുന്നത് അത് ശരീരത്തിന് ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നാണ്. അതാണ് ഏറ്റവും വലിയ പ്രശ്നക്കാരനെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്നാക്സും മറ്റും കഴിച്ച് വിശപ്പടക്കാന്‍ തീരുമാനിക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ കൊഴുപ്പെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പലരും കട്ടിയുള്ള ആഹാരം പരമാവധി ഒഴിവാക്കി ലൈറ്റ് ഫുഡ് കഴിച്ച് തടി കൂടാതെ നോക്കാമെന്ന് കരുതുന്നവരാണ്. എന്നാല്‍ ഈ ലൈറ്റ് ഫുഡ് നിങ്ങളെ കൊഴുത്തുരുണ്ട ഒരാളാക്കിമാറ്റുമെന്നാണ് ഇഡ്യാനയിലെ ഒരു യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ഇതിന് കാരണമായി പറയുന്നത് ചെറുഭക്ഷണങ്ങള്‍ നിങ്ങളുടെ വിശപ്പിനെ വര്‍ദ്ധിപ്പിക്കുമെന്നതാണ്. ഇങ്ങനെ ലഘുഭക്ഷണങ്ങള്‍ കഴിച്ചിരുന്നാല്‍ നിങ്ങളുടെ വിശപ്പ് വര്‍ദ്ധിക്കും. ക്രമേണ നിങ്ങള്‍ മുഴുവന്‍ സമയവും ലഘുഭക്ഷണം കഴിക്കാന്‍ തുടങ്ങും, താമസിയാതെ ഒരു വീപ്പക്കുറ്റിയായി മാറുകയും ചെയ്യും. മൂന്നുനേരം നന്നായി ഭക്ഷണം കഴിക്കുന്നവരെക്കാള്‍ കൂടുതല്‍ കലോറി ആഹാരമാണ് ലഘുഭക്ഷണം മാത്രം കഴിക്കുന്നവര്‍ അകത്താക്കുന്നത്.
സാധാരണ ഭക്ഷണംതന്നെ കഴിക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് ഗവേഷണം നടത്തിയവര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഒരുകൂട്ടം എലികളില്‍ നടത്തിയ പഠനം മുന്‍നിര്‍ത്തിയാണ് കൊഴുപ്പില്ലാത്ത ഭക്ഷണമെന്ന് പറഞ്ഞ് തരുന്ന ലഘുഭക്ഷണങ്ങളുടെ കള്ളത്തരം ഗവേഷകര്‍ പൊളിച്ചത്. പൊണ്ണതടിയന്മാരും അല്ലാത്തവരുമായ ഒരുകൂട്ടം എലികളെ എടുത്തിട്ട് അവരെ രണ്ടുഗ്രൂപ്പായി തരംതിരിച്ചു. തടിയന്മാരെയും മെലിഞ്ഞവരെയും സമാസമം ചേര്‍ത്താണ് രണ്ട് ഗ്രൂപ്പ് ഉണ്ടാക്കിയത്. എന്നിട്ട് അവര്‍ക്ക് കൊഴിപ്പില്ലാത്തതെന്ന് പറഞ്ഞ് വിപണിയില്‍ ഇറക്കുന്ന Pringles (ഒരുതരം ബ്രാന്‍ഡഡ് ഉരുളക്കിഴങ്ങ് ചിപ്സ്) കൊടുത്തു. കൊഴുപ്പില്ലാത്തതെന്നും പറഞ്ഞ് ഇറക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സും അല്ലാത്തതും കൊടുത്തു.
എന്നാല്‍ കൊഴുപ്പില്ലെന്ന് അവകാശപ്പെടുന്ന ചിപ്സ് കഴിച്ച എലികളുടെ തൂക്കം കൂടുന്നതായി ഗവേഷകര്‍ കണ്ടെത്തി. കൂടാതെ ഉരുളക്കിഴഞ്ഞ് ചിപ്സ് കൊടുക്കാതിരുന്നിട്ടും അവരുടെ കൂടിയ തൂക്കം കുറയുന്നില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. ഒരിക്കലും കൊഴുപ്പില്ലെന്ന് പറഞ്ഞ് വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ടിന്‍ഫുഡ് വാങ്ങി കഴിക്കരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടാതെ ലഘുഭക്ഷണമെന്ന് പറഞ്ഞ് കഴിക്കുന്നത് നിങ്ങളുടെ തടി വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല