1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2018

കെ.ജെ.ജോണ്‍ (ഉംറ്റാറ്റാ): ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, മദര്‍ തെരേസ്സയുടെയും, എവുപ്രാസ്യാമ്മയുടെയും തിരുനാള്‍ സംയുക്തമായി ഈ വര്‍ഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം കഴിഞ്ഞ 28, 29 തീയതികളില്‍ ആചരിച്ചു..

ഉംറ്റാറ്റാ സൌത്ത്‌റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റവ.ഫാ.സുബീഷ് കളപ്പുരക്കല്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ജൂലൈ 28 ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ഫാ.സുബീഷ് കളപ്പുരക്കല്‍ നയിച്ച ധ്യാനചിന്തകളെ തുടര്‍ന്ന്! ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരുന്നു. ജൂലൈ 29 ഞായറാഴ്ച രാവിലെ 10.30നു നടന്ന വിശുദ്ധ കുര്‍ബാനയോടും ആശിര്‍വ്വാദത്തോടും പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിച്ചു.

ഉംറ്റാറ്റായിലെ വിവിധ മേഖലകളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിച്ച ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസ സമൂഹത്തിന്റെയും നേതൃത്വത്തില്‍ വിപുലമായ പെരുന്നാള്‍ ചടങ്ങുകളായിരുന്നു സംഘടിപ്പിച്ചിരുന്നത്.

സൌത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ തേടി നിരവധിയാളുകള്‍ ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കാറുണ്ട്.

ശനിയാഴ്ച വൈകുന്നേരത്തെ ധ്യാനത്തിനും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം സ്‌നേഹവിരുന്നും നേര്‍ച്ചപായസ്സവും സംഘാടകര്‍ ഒരുക്കിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.