നോട്ടിങ്ഹാം:ഇന്ന് (ജൂലൈ 30 ശനി) നടക്കുന്ന വിശുദ്ധ അല്‍ഫോന്‍സായുടെ തിരുനാളിനായി നോട്ടിംങ്ഹാം കാത്തലിക് കമ്മ്യൂണിറ്റി ഒരുങ്ങി. ഉച്ചക്ക് 1.45ന് ഫാദര്‍ ഫിലിപ്പ് ഹോളണ്ട് പ്രാരംഭ പ്രാര്‍ത്ഥനയും കൊടിയേറ്റും നിര്‍വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യാരാധനയും, വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും. ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ വര്‍ഗീസ് പോള്‍, ഫാദര്‍ മാത്യു ജോര്‍ജ്ജ്, ഫാദര്‍ ജോമോന്‍ തൊമ്മാന എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. വര്‍ണശമ്പളമായ തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധ അല്‍ഫോന്‍സയുടെ തിരുസ്വരൂപം മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും, അകമ്പടിയോടെ ലെന്റന്‍ ബോളുവാഡിലൂടെ എഴുന്നള്ളിക്കും. വിശുദ്ധ കുര്‍ബാനയുടെ വാഴ്‌വിന് ശേഷം കുട്ടികളുടെ കലാപരിപാടികളും, നോട്ടിംങ്ഹാം ബോയ്‌സിന്റെ ചെണ്ടമേളവും നേര്‍ച്ചവിളമ്പും. കുട്ടികളെ അടിമവയ്ക്കാന്‍ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ വിലാസം: സെന്റ് പോള്‍സ് 177
ലണ്ടന്‍ ബോളുവാര്‍ഡ് ലെന്റന്‍ ബൊളുവാര്‍ഡ്
N672ET
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല