സാബു ചുണ്ടക്കാട്ടില്‍: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ പാദ സ്പര്‍ശമേറ്റ വിശുദ്ധ നാടിന്റെ പുണ്യത അനുഭവിച്ചറിയാന്‍ പ്രത്യേക തീര്‍ത്ഥ യാത്ര ക്രമീകരിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും പ്രാര്‍ത്ഥനയിലൂടെ വിശ്വാസത്തിന്റെ ആഴങ്ങള്‍ തേടാനും ക്രമീകരിച്ചിരിക്കുന്ന തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. നിരവധി വൈദികരും അല്മായ പ്രേഷിതരും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഗ്രൂപ്പിന് ഫാ. തോമസ് മടുക്കുംമൂട്ടില്‍ നേതൃത്വം നല്‍കും. ഇസ്രായേലില്‍ ഉപരി പഠനം നടത്തുന്ന മലയാളിയായ ഫാ. പോള്‍ ഗൈഡായി ശുശ്രൂഷ നിര്‍വ്വഹിക്കും.
ഫെബ്രുവരി 5 നു ലൂട്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇസ്രായേലിലെ റ്റെല്‍ അവീവ് വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാനത്തിലാണ് സംഘം യാത്ര തിരിക്കുക. 800 പൌണ്ടാണ് ഒരാള്‍ക്ക് തീര്‍ത്ഥയാത്രയ്ക്കായി വരുന്ന ചിലവ്. കുട്ടികള്‍ക്ക് പ്രത്യേക ഇളവ് ഉണ്ടായിരിക്കും.
എല്ലാ പ്രധാന വിശുദ്ധ കേന്ദ്രങ്ങളിലും വി. കുര്‍ബ്ബാനയും മറ്റു പ്രാര്‍ത്ഥന ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നു. ഏതാനും കുടുംബങ്ങള്‍ക്ക് കൂടി തീര്‍ത്ഥയാത്രയില്‍ പങ്കു ചേരാന്‍ അവസരമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോഷി തോമസ്: 07533432986, 0772216265
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല