1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2011


അപ്പച്ചന്‍ കണ്ണഞ്ചിറ

പ്രെസ്റ്റണ്‍ : വലിയനോന്പിനോടനുബന്ധിച്ച് പ്രസ്റ്റണില്‍ സംഘടിപ്പിച്ച ത്രിദിന ധ്യാനം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വേകി സമാപിച്ചു. സീനായ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കാനാക്കുടി, കുളത്തുവയല്‍ എന്‍ .ആര്‍ .സിയിലെ സിസ്റ്റര്‍ മരിയ റോസ്, സിസ്റ്റര്‍ സ്റ്റാനി എന്നിവരാണ് വചനശുശ്രൂഷ നയിച്ചത്.
പശ്ചാത്താപം സകല രോഗങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ഫലപ്രദമായ ഔഷധമാണെന്ന് ഫാ. ബെന്നി പീറ്റര്‍ തന്‍റെ ധ്യാന പ്രസംഗത്തില്‍ പറഞ്ഞു. വചനത്തിലൂന്നിയ ജീവിതത്തില്‍ സന്തോഷവും ഐശര്വവും ദൈവാനുഗ്രഹവുമുണ്ടാകും-അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പരിശുദ്ധാത്മ അഭിഷേകത്തിന്‍റെയും ദൈവകൃപയുടെയും നിറവിലാണ് വിശ്വാസികള്‍ ധ്യാനവേദി വിട്ടത്.
ധ്യാനത്തിന്‍റെ സമാപനത്തില്‍ ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മൈക്കിള്‍ കാംപ് ബെല്‍ സന്ദേശം നല്‍കി. രൂപതയില്‍ ആത്മീയ ഉണര്‍വിനായി വിവിധ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഫാ. മാത്യു ചൂരപ്പൊയ്കയിലിനെയും വിശ്വാസികളുടെ കൂട്ടായ്മയെയും ബിഷപ്പ് പ്രശംസിച്ചു.

ലങ്കാസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലൈനായ ഫാ. മാത്യു ചൂരപ്പൊയ്കയിലാണ് പ്രസ്റ്റണില്‍ ധ്യാനം സംഘടിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. മാത്യുവുമായി ബന്ധപ്പെടണം. ഫോണ്‍ ‍-01772286424/07772026235

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.