അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന അല്മായ സന്ദര്‍ശനവും സമ്മേളനവും അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, സീറോ മലബാര്‍ ചാപ്ലെയിന്മാരായ ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍, ഫാ. പോള്‍ ഞാളിയത്ത് എന്നിവര്‍ സമീപം.
ഷൈജു ചാക്കോ സെക്രട്ടറി
ഡബ്ലിന്‍( അയര്‍ലന്‍ഡ്): വിശ്വാസി സമൂഹത്തിന് ചൈതന്യമേകിയും ആവേശം പകര്‍ന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള അല്മായ സന്ദര്‍ശനവും അല്മായ സമ്മേളനവും അയര്‍ലന്‍ഡില്‍ നടന്നു. ഡബ്ലിന്‍ സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ സമൂഹബലിയെത്തുടര്‍ന്ന് നടന്ന അല്മായ സമ്മേളനം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസി ജീവിതത്തിലും സഭയുടെ പാമ്പര്യവും പൈതൃകവും കാത്തുസൂക്ഷിച്ച് മുന്നേറുന്ന വിശ്വാസി സമൂഹം സഭയ്‌ക്കേറെ അഭിമാനമേകുന്നുവെന്ന് മാര്‍ അറയ്ക്കല്‍ ഉദ്ഘാടന സന്ദേശത്തില്‍ പ്രസ്ഥാവിച്ചു. അല്മായ സമ്മേളനത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിലുള്ള സെറ്റില്‍മെന്റുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാര്‍ പണ്ടാരശ്ശേരി സൂചിപ്പിച്ചു.
വിവിധ രാജ്യങ്ങളിലുള്ള സഭയിലെ അല്മായ സമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ ആത്മീയമായും ഭൗതികമായും കോര്‍ത്തിണക്കി, ശക്തിപ്പെടുത്തുകയാണ് അല്മായ കമ്മീഷന്റെ ലക്ഷ്യമെന്ന് മുഖ്യ പ്രഭാഷണത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ പ്രസ്ഥാവിച്ചു. സീറോ മലബാര്‍ ചാപ്ലെയിന്മാരായ ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍, ഫാ.പോള്‍ ഞാളിയത്ത്, സെക്രട്ടറി ഹിലാരി ജോസ് എന്നിവര്‍ സംസാരിച്ചു.
വര്‍ണ്ണാഭമായ ചടങ്ങില്‍ അയര്‍ലന്റിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അല്മായ പ്രതിനിധികള്‍ പങ്കെടുത്തു. ഡബ്ലിന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡര്‍മത്ത് മാര്‍ട്ടിന്‍, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം എന്നിവിടങ്ങളില്‍ മാര്‍ അറയ്ക്കലിന് വരവേല്‍പ്പും കൂടിക്കാഴ്ചയും നടത്തി.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ ബ്രിസ്‌റ്റോള്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ മാത്യു അറയ്ക്കലിനെ മേയര്‍ ജിയോഫ് ഗോലോപ്പിന്റെ അധ്യക്ഷതയില്‍ ഇന്ന് ആദരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല