യു.കെ.യിലെ മലയാളികള്‍ക്ക് കടുത്ത വിശ്വാസ തീക്ഷണതയാണെന്നും വളരെയധികം കഷ്ടതകള്‍ സഹിച്ച് ദൈവവചന പ്രഘോഷണം നടത്തുന്ന ജനത്തിന് ദൈവം അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമെന്നും ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ആദ്യ വെള്ളിയാഴ്ച കണ്‍വെന്‍ഷനിലെ ധ്യാന ശുശ്രൂഷയിലെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മുഖാന്തരം യേശുവിനെ അറിയാതെ ജീവിച്ചു വളരുന്ന അനേകം യുവജനങ്ങളെ ക്രൈസ്തവ വിഗ്മാസ തീക്ഷ്ണതയിലേക്ക് തിരികെ കൊണ്ടുവരുവാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യു.കെ.യിലെ മലയാളികളുടെ കഠിന വിശ്വാസത്തെക്കുറിച്ച് ധ്യാന ശുശ്രൂഷക്കായി പത്തിലധികം തവണ യു കെ സന്ദര്‍ശിച്ചിട്ടുള്ള ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ഊന്നിപ്പറഞ്ഞു. കടുത്ത പേമാരിയും കാറ്റുമവഗണിച്ച് ലക്ഷകണക്കിന് വിശ്വാസികളാണ് വെള്ളിയാഴ്ച സെഹിയോനില്‍ നടന്ന ധ്യാനത്തില്‍ സംബന്ധിച്ചത്. രാവിലെ 6ന് ആരംഭിക്കുന്ന ശുശ്രൂഷയില്‍ വെളുപ്പിന് 3 മണിക്ക് തന്നെ പ്രധാന ഓഡിറ്റോറിയവും പള്ളിയും നിറഞ്ഞു കവിഞ്ഞിരുന്നു. അതിശക്തമായ കാറ്റ് മൂലം പുറത്ത് തയ്യാറാക്കിയ പന്തല്‍ സുരക്ഷയെപ്രതി അഴിച്ചുമാറ്റിയിരുന്നു.
ദൈവ വചനം ശ്രവിച്ചാല്‍ മാത്രം പോര പകരം നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെ രക്ഷപ്പെടുത്തുവാനും ഓരോ ക്രൈസ്തവനും ശ്രമിക്കണമെന്നും യു.കെ.യിലെ യുവജന കൂട്ടായ്മയുടെ യത്‌നങ്ങള്‍ പ്രശംസനീയമാണെന്നും ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. യു.കെ.യില്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിക്കുന്നത്. കുട്ടികളെ വിവിധ ഗണങ്ങളായി തരംതിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ ഇവിടത്തെ പ്രത്യേകതയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല