അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വീണ്ടും ഒരു വിഷുവരവായി …ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം.ഗൃഹാതുരത്തം ഉണര്‍ത്തുന്ന ഒരാഘോഷത്തിന് ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ഒരുങ്ങുകയാണ്.ഏപ്രില്‍ 14 ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ വിഷു ആഘോഷിക്കുന്നത്.
വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്.ഒന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചദിനമെന്നും മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചുതുടങ്ങിയതിന്റെ ആഘോഷമെന്നും.വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളില്‍ പറയുന്നത്.വിഷു എന്നാല്‍ തുല്യം എന്നര്‍ത്ഥം,അതായത് രാത്രിയും പകലും തുല്യമായ ദിവസം.കേരളത്തിന്റെ പ്രധാനവിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പൂ കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളവെടുപ്പായി ആണ് ആചരിക്കുന്നത്.
വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്‍. ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ വിഷു ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് വിഷുക്കണികണ്ട് ആരംഭിക്കുന്നതാണ്. വിഷുക്കൈനീട്ടം, ഭജന, തുടര്‍ന്ന് ഗൃഹാന്തരീക്ഷത്തില്‍ തയ്യാറാക്കിയ 28 വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യ. സദ്യയ്ക്ക് ശേഷം കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വിഷു ആഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. വിതിംങ്ടന്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
ക്ഷേത്രത്തിന്റെ വിലാസം:
Radhakrishna Temple
Brunswick road
Withington
M20 4QB
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:
ഹരികുമാര്‍ 07403344590
സിനി ബിജു 07958766321.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല