എ. പി.രാധാകൃഷ്ണന്‍: ഭക്തിയുടെ നറുമണം പരത്തി മറ്റൊരു സന്ധ്യ കൂടി പൂര്‍ണമായി, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ക്ക് ഇന്നലെ അതിഗംഭീര പരിസമാപ്തി. ഇനി ആയിരങ്ങള്‍ പങ്കെടുക്കുന്ന രണ്ടാമത് ഹിന്ദുമത പരിഷത്തിനുള്ള കാത്തിരിപ്പ്. അടുത്ത ഞായറാഴ്ച കാലത്ത് 10 മണിമുതലാണ് യു കെ യിലെ മുഴുവന്‍ ഹൈന്ദവ ജനതയുടെയും ആഘോഷമായ ഹിന്ദുമത പരിഷത്ത്.
വിപുലമായ വിഷു സദ്യ ഒരുക്കിയതിനാല്‍ പ്രധാനമായും ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയായിരുന്നു ഇന്നലത്തെ സത്സംഗത്തിലെ പ്രധാന പരിപാടി. മികച്ച നിരവധി ഭജനകളുടെ രാഗമാല തീര്‍ത്ത, രണ്ടു മണികൂറിലധികം നീണ്ടു നിന്ന ഭജന നാമസങ്കീര്‍ത്തനവും മംഗളവും ആലപിച്ചിട്ടാണ് പരിപൂര്‍ണമാക്കിയത്. എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് സദസില്‍ ഉണ്ടായിരുന്ന ബറ്റെര്‍സിയില്‍ താമസിക്കുന്ന ജനാര്‍ധന്‍ മേനോന്‍, സുമതി മേനോന്‍ ദമ്പതിമാരുടെ മകന്‍ മാനസ് എന്നാ കുഞ്ഞു ബാലന്‍ ആലപിച്ച ‘ചിലങ്ക കെട്ടി’ എന്ന കൃഷ്ണ ഭക്തി ഗാനം ആലാപന മികവുകൊണ്ട് മികച്ചു നിന്നു. ഇതില്‍നിന്നും പ്രചോദനം ഉള്‌കൊണ്ടുകൊണ്ട് സദസില്‍ നിന്നും ഭജന പാടുവാന്‍ വന്ന എഴു വയസുക്കാരന്‍ വിനായക് സുധീര്‍ എന്ന കുരുന്നും ഭക്തരെ വിസ്മയിപ്പിച്ചു. ശ്രീ സദാനന്ദന്‍ ആലപിച്ച ‘ചോറ്റാനിക്കര ഭഗവതിയെ’ എന്ന ഗാനവും ശ്രദ്ധനേടി. ശ്രീമതി ജയലക്ഷ്മിയുടെ ‘കണികാണും നേരം’ എന്ന ഗാനലപനത്തോടെ ഭജന പൂര്‍ണമായി.
ഭക്തിയില്‍ ആറടിയ ഭജനക്ക് ശേഷം ഈ മാസത്തെ അമരവാണികള്‍ അവതരിപ്പിച്ചു. ചാണക്യ നീതി ശാസ്ത്രത്തിലെ അര്‍ത്ഥഗര്‍ഭമായ ഏതാനും ശ്ലോകങ്ങള്‍ വിജി സരസ്വതിയമ്മ വേദിയില്‍ അവതരിപ്പിച്ചു. എല്ലാ മാസത്തെയും സത്സംഗത്തില്‍ സ്ത്രികള്‍ അവതരിപ്പിക്കുന്ന സുഭാഷിതം പോലെയുള്ള ചെറു പ്രഭാഷണം ആണ് അമരവാണികള്‍. അതിനുശേഷം ദീപാരാധനയും വിപുലമായ വിഷു സദ്യയും നടന്നു. ക്രോയ്‌ടോന്‍ മുന്‍ മേയറും ഇപ്പോഴാതെ കൌണ്‍സിലറുമായ മഞ്ജു ശാഹുല്‍ ഹമീദിന്റെ കുടുംബ സമേതമുള്ള മഹനീയ സാന്നിധ്യം ചടങ്ങുകളെ കൂടുതല്‍ ശോഭയുള്ളതാക്കി.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഹിന്ദുമത പരിഷത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അടുത്ത ആഴ്ച മധ്യത്തോടെ പ്രസിധികരിക്കും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുമായി ബന്ധപെടാന്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ വിളിക്കുവാന്‍ താല്പര്യപെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല