പരിശുദ്ധ മാതാവിന്റെ സന്ദര്‍ശന തിരുനാളിന് തലേനാള്‍ മേയ് 30 തിങ്കളാഴ്ച മരിയ ഭക്തിയുടെയും മേയ് മാസ വണക്കത്തിന്റെയും ഭക്തിനിര്‍ഭരമായ ആഘോഷം നോര്‍ത്ത് വെസ്റ്റിലെ ലൂര്‍ദ്ദ് എന്നറിയപ്പെടുന്ന മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ലെഡി വെല്ലില്‍ വച്ച് നടത്തപ്പെടുന്നു.
പ്രസിദ്ധ വചന പ്രഘോഷകനും ബെര്‍മിങ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനുമായ റവ.ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന വചന ആത്മീയ തീര്‍ഥയാത്രയില്‍ നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി തീര്‍ഥ കേന്ദ്രം ഡയറക്ടര്‍ റവ.ഫാ. തോമസ് ഹൂള്‍ സീറോ മലബാര്‍ ലങ്കാസ്റ്റര്‍ രൂപതാ ചാപ്ലിന്‍മാരായ റവ.ഫാ. തോമസ് കളപ്പുര, റവ.ഫാ. മാത്യു ചൂരപൊയ്കയില്‍ എന്നിവരറിയിച്ചു.
രാവിലെ 9.30ന് ആരംഭിക്കുന്ന ഇതില്‍ രക്തസാക്ഷികളുടെ രാജ്ഞിയായ പരിശുദ്ധ അമ്മ നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 7 മണിക്ക് അവസാനിക്കുന്നതാണ്.നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ വൈദികരും ശുശ്രൂഷകളില്‍ പങ്കു ചേരും ദൈവത്തിന്റെ വചനം ഭക്തിനിര്‍ഭരമായ അനുഭവത്തിലൂടെ നമ്മെ സന്ദര്‍ഷിക്കുന്ന ജീവിക്കുന്ന സക്രാരിയായ പരിശുദ്ധ അമ്മയുടെ സന്ദര്‍ശനത്തിരുനാള്‍ തീര്‍ഥാടക സഭയ്ക്ക കൃപയുടെ നിമിഷങ്ങളായിരിക്കുമെന്ന് ഫാ. തോമസ് ഹൂള്‍ പ്രത്യശ പ്രകടിപ്പിച്ചു.
സ്ഥലം
Ladywell shrine, preston, PR2 5ST സമയം 2011 മേയ് 30 തിങ്കള്‍ 9.30-7 വരെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല