കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം വിസ്മയങ്ങളുടെ വിരുന്നായി. ക്യൂന്‍ എലിസബത്ത് ഹാളില്‍ ജനുവരി രണ്ടിന് നടന്ന ആഘോഷത്തില്‍ അസോസിയേഷന് പ്രവര്‍ത്തകര്‍ക്കു പുറമെ നിരവധിപേര്‍ സന്നിഹിതരായിരുന്നു.
കരോള്‍ ഗാനവും തിരുപ്പിറവി അവതണവും മാര്‍ഗം കളിയും ഏറെ ശ്രദ്ധനേടി.
സി.എം.എയുടെ നൃത്തപരിശീലന ക്ലാസിലെ കുട്ടികള്‍ വിവിധ നൃത്തങ്ങള്‍ അവതരിപ്പിച്ചു. ചെറിഹിന്ഡന് പള്ളി വികാരിമാരായ മോണ്‍. യൂജിന്‍ ഹാര്ക്കിനെസും ഫാ. മാത്യുവും സന്നിഹിതരായിരുന്നു. ഫാ. യൂജിന്‍ ക്രിസ്മസ് സന്ദേശം നല്കി. കേക്ക് മുറിക്കലും അദ്ദേഹം നിര്‍വഹിച്ചു.
സി.എം.എ പ്രസിഡന്റ് ഏബ്രഹാം ലൂക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സജി വല്ഗീസ് സ്വാഗതവും ലെനി ജീജോ നന്ദിയും പറഞ്ഞു.
യുക്മ നാഷണല്‍ ഫെസ്റ്റിവലില്‍ സമ്മാനാര്‍ഹരായ അസോസിയേഷന് അംഗങ്ങളായ സോനാ ജേന്‍സണ്‍, സാന്ദ്ര ജെന്സണ്, സെലിനി റോയ്, നയന ചെറിയാന്, ലിവ്യ അജു, നിദ്യ സാബു, എയ്ഞ്ചല്‍ ഏബ്രഹാം, അബിന്‍സ് ഏബ്രഹാം, ഏബ്രഹാം ലൂക്കോസ് എന്നിവരെ ആദരിച്ചു. ഫാ. മാത്യു അവര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.
കേംബ്രിഡ്ജ് ആദം ബ്രൂക്സ് ആശുപത്രിയില്‍നിന്നും ഈ വര്‍ഷത്തെ ബെസ്റ്റ് എംപ്ലോയി അവാര്‍ഡ് നേടുകയും 2012ല്‍ നടക്കുന്ന ഒളിംപിക്സിന് സ്പെഷ്യല്‍ നഴ്സായി തെരഞ്ഞെടുക്കപ്പെടുകയുംചെയ്ത ജോര്‍ജി ജോര്‍ജിന് ചടങ്ങില്‍ അസോസിയേഷന്റെ മെഡല്‍ സമ്മാനിച്ചു.
വിഭവസമൃദ്ധമായ ഡിന്നറിനെത്തുടര്ന്ന് യു.കെ ബീറ്റ്സിന്റെ ഗാനമേള നടന്നു.
ആഘോഷ പരിപാടികള്‍ക്ക് പ്രോഗ്രാം ഡയറക്ടര്‍ സജി വര്‍ഗീസ്, പ്രിന്‍സ്, ജേക്കബ്, ചെറിയാന് ജോസഫ്, ബെന്നി അഗസ്റ്റിന്, ഷാജി മാത്യു, ഡോ. റോബിന് ആന്റണി, ജീജോ ജോര്‍ജ്, ഓസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല