ജിജി നട്ടാശ്ശേരി
സൗത്തന്റ്: ഭാരതത്തിലെ പ്രഥമ വിശുദ്ധയും ദൈവത്തിന്റെ തിരുവചനം സ്ഫടികം പോല്‍ കാത്ത് പരിപാലിച്ച നന്മയുടെ നിറകുടവുമായ വി.അല്‍ഫോണ്‍സാമ്മയുടെ നാമത്തില്‍ സ്ഥാപിതമായ സൗത്താന്റെ സെന്റ് അല്‍ഫോണ്‍സാ സിറോ മലബാര്‍ സെന്ററിന്റെ സഹനത്തിന്റെ അമ്മയുടെ തിരുനാള്‍ ജുലൈ 24ന് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.
ജുലൈ 16 മുതല്‍ 23 വരെ നവനാള്‍ ആഘോഷത്തോടുകൂടി തിരുനാളിന് തുടക്കമാവും. ജുലൈ 24ന് മൂന്ന് മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് റവ.ഫാ. ജോമോന്‍ തൊമ്മന കാര്‍മ്മികത്വം വഹിക്കും.
ഭക്തി നിര്‍ഭരമായ തിരുസ്വരൂപം തോളില്‍വെച്ച് പൊന്‍വെള്ളിക്കുരിശും പല വര്‍ണ്ണങ്ങളില്‍ ചാലിച്ച മുത്തുക്കുടകളും കൊടികളും സ്വിണ്ടന്‍ സറ്റാറിന്റെ ചെണ്ട മേളവും പ്രദക്ഷിണത്തിന് കൊഴുപ്പ് കൂട്ടും. തുടര്‍ന്ന് റവ.ഫാദര്‍ ജോര്‍ജ്ജ് മാംപള്ളില്‍ ആത്മീയ നിറവില്‍ തിരുനാള്‍ സന്ദേശം നല്‍കും. തിരുനാള്‍ ദിനത്തില്‍ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുന്നതാണ്. ആറ് മണിക്ക് നിരവധി ഭക്തിഗാന കാസറ്റുകളിലൂടെ ഏറെ ശ്രദ്ധേയനായ ആല്‍ബങ്ങളിലൂടെ പ്രശസ്തനായ മനു രാമചന്ദ്രനും സൗമ്യ കൃഷും നയിക്കുന്ന ഗാനമേളയും തിരുനാളിന് മാറ്റുകൂട്ടും. തുടര്‍ന്ന് നേര്‍ച്ച സദ്യയും നടത്തപ്പെടും.
ഞാന്‍ ഏത് കാര്യം പ്രാര്‍ഥിച്ചാലും ഒരിക്കല്‍ പോലും എന്റെ നല്ല ദൈവം സാധിച്ച് തരാതിരുന്നിട്ടില്ലെന്ന് നമ്മോട് പറഞ്ഞ അമ്മയുടെ വധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സൗത്തെന്റിലേക്ക് ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഫാ. ഇന്നസെന്റ് പുത്തന്‍തറയിലും തിരുനാള്‍ കമ്മിറ്റി അംഗങ്ങളും അറിയിക്കുന്നു.
സ്ഥലം:
St John Fisher Catholic Church
Southend-On-Sea
SS2 6PT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല