അപ്പച്ചന്‍ കണ്ണഞ്ചിറ
താമരശ്ശേരി രൂപതയുടെ പിതാവ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവ് വെഞ്ചരിച്ച് അനുഗൃഹീത കരങ്ങളില്‍ നിന്നും ഏല്‍പിച്ച ഭാരത അപ്പോസ്തലന്‍ വി.തോമാശ്ലീഹായുടെ തിരുസ്വരൂപത്തിന് സൗത്തെന്റില്‍ സ്വീകരണം നല്‍കി. സൗത്തെന്റിലെ കത്തോലിക്കാ കൂട്ടായ്മയായ സെന്റ് തോമസ് കാത്തലിക് സൊസൈറ്റിയാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്.
ടോമി പുതുക്കാട് പ്രാര്‍ത്ഥനകളര്‍പ്പിച്ചു. വിശ്വാസ ദീപ്തി ആളികത്തിച്ച് തോമശ്ലീഹായില്‍ നിന്നും സ്വീകരിച്ച പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുവാനും തലമുറകളില്‍ കൂടി പകര്‍ന്നു നല്‍കേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹം ഓര്‍മിപ്പിച്ചു.
ജൂലായ് 23ന് നടക്കുന്ന യുണൈറ്റഡ് കിങ്ഡം സെന്റ് തോമസ് കാത്തലിക് ഫോറം ദേശീയ ഫാമിലി മീറ്റിനു മുമ്പായി എല്ലാ വിശ്വാസി കൂട്ടായ്മകളിലും പര്യടനം നടത്തി വിശ്വാസ പ്രഘോഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ സ്വീകരണങ്ങള്‍ സംഘടിപ്പിക്കുന്നത്.ബനോജ് മിറ്റത്താനി, അപ്പപ്പന്‍ കണ്ണഞ്ചിറ, ജിന്റി .കെ.ജോസ്, എമ്മാനുവേല്‍ മൂലേക്കാട്ട് എന്നിവര്‍ സംസാരിച്ചു.ദേവസികുട്ടി, തോമസ് കൂരന്‍ കല്ലൂക്കാരന്‍, ടോജി ഫിലിപ്പ് കുറ്റിക്കാട്ട്, ഫിലിക്‌സ് ജോയി കണ്ണാടിപ്പാറ, ജെയ്‌സണ്‍ ചാക്കോച്ചന്‍ വാലുമ്മേല്‍, സെല്‍വിന്‍ എന്നിവര്‍ തിരുസ്വരൂപ സ്വീകരണത്തിന് നേതൃത്വം നല്‍കി.സ്‌നേഹ വിരുന്നിന് ശേഷം സ്വീകരണ പരിപാടി അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല