ലണ്ടന്‍: ഈയാഴ്ച്ചയില്‍ മഞ്ഞുവീഴ്ച്ച ശക്തിയായി തിരിച്ചെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലാന്റിലും കടുത്ത ശൈത്യം അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
പകല്‍സമയത്തെ ഊഷ്മാവ് 2 മുതല്‍ 3 സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തണുത്ത, സാന്ദ്രത കുറഞ്ഞ കാലാവസ്ഥയും പ്രവചിക്കപ്പെടുന്നു.
ജനുവരി മാസം പ്രതീക്ഷിച്ചിരുന്നത്ര തണുപ്പ് ഉണ്ടായിരുന്നില്ല. ഈയാഴ്ച്ചയോടെ തന്നെ ഊഷ്മാവ് 5 ഡിഗ്രിക്കും 6 ഡിഗ്രിക്കും ഇടയ്ക്കായി മാറും. കഴിഞ്ഞതവണ ഇതേസമയം താപനില 11 ഡിഗ്രിക്കും 13 ഡിഗ്രിക്കും ഇടയിലായിരുന്നു.
ഈയാഴ്ച്ചയോടെ മഞ്ഞുവീഴ്ച്ച ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകനായ ജോണ്‍ ഹമോണ്‍ പറഞ്ഞു. അതിനിടെ കനത്ത മഞ്ഞുവീഴ്ച്ച സ്‌കോട്ട്‌ലന്റിലെ ചില സ്ഥലങ്ങളില്‍ ഇതിനകംതന്നെ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല