ഒന്നും രണ്ടുമല്ല, മൂന്നു ലക്ഷം ഡോളറിന്റെ വീഞ്ഞാണ് കള്ളൻ ഒരൊറ്റ രാത്രി കൊണ്ട് അടിച്ചുമാറ്റിയത്. തുടർന്ന് കള്ളനെ കിട്ടിയില്ലെങ്കിലും വീഞ്ഞ് മറ്റൊരിടത്ത് ഒളിപ്പിച്ചുവച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
സാൻ ഫ്രാൻസിസ്കോയിലുള്ള നാപാ താഴ്വരയിലെ ലോകപ്രശസ്ത റസ്റ്റോറന്റായ ഫ്രെഞ്ച് ലോണ്ട്രിയിൽനിന്നാണ് വീഞ്ഞു മോഷണം പോയത്. ക്രിസ്മസ് ദിവസമാണ് 76 കുപ്പി വീഞ്ഞ് കാണാതായത്. റസ്റ്റോറന്റ് അറ്റകുറ്റപ്പണികൾക്കായി ഏതാനും ദിവസം അടച്ചിടാനുള്ള ഒരുക്കത്തിലായിരുന്നു.
കാണാതായ വീഞ്ഞ് പിന്നീട് നോർത്ത് കരോലിനയിലുള്ള ഒരു സ്വകാര്യ സ്ഥലലത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചില തുമ്പുകൾ ലഭിച്ചിട്ടുണ്ടെങ്കിലും അവ വെളിപ്പെടുത്താനാവില്ലെന്ന് പോലീസ് പറഞ്ഞു.
റസ്റ്റോറന്റ് മാസിക രണ്ടു തവണ ലോകത്തെ മികച്ച ഭക്ഷണശാലയായി തിരെഞ്ഞെടുത്തിട്ടുള്ള ഫ്രെഞ്ച് ലോണ്ട്രി വീഞ്ഞുകൾക്ക് കേൾവികേട്ടതാണ്. റസ്റ്റോറന്റിന്റെ വൈൻ മെനു മാത്രം നൂറു പേജോളം വരും. എന്തായാലും വിലകൂടിയ വീഞ്ഞു ബോട്ടിലുകൾ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് റസ്റ്റോറന്റ് ഉടമകളും വീഞ്ഞു കുടിയന്മാരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല