വീട് വില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍?. അതെ എന്നാണ് ഉത്തരമെങ്കില്‍, താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. എന്നാല്‍ നിങ്ങളുടെ വീട് വേഗത്തില്‍ വില്‍ക്കാനാവും.
ഒന്ന് വീടും പരിസരവും വൃത്തിയാക്കുക, പ്രത്യേകിച്ച് മുന്‍വശം. പലപ്പോഴും മുന്‍വശം കാണുമ്പോള്‍ തന്നെ വീട് വാങ്ങാനെത്തുന്നവര്‍ പിന്തിരിയുകയാണ് പതിവ്. ഇതൊഴിവാക്കാന്‍ ഗാര്‍ഡനൊന്ന് മോഡിപിടിപ്പിക്കുക. പൂച്ചട്ടികളും ലോണുമെല്ലാം വൃത്തിയാക്കുക. വീടിന്റെ പ്രധാനവാതില്‍ പോളിഷ് ചെയ്‌ത് ഭംഗിയാക്കുക. രണ്ട് വീട്ടില്‍ അടുക്കും ചിട്ടയുമുണ്ടാക്കുക. എല്ലാ തോന്നിയതുപോലെ വലിച്ചുവാരിയിട്ടാല്‍ വീട് കാണാനെത്തുന്നവര്‍ക്ക് മോശം അഭിപ്രായം ആണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ മേശകളും അലമാരകളും ഓഫീസ് റൂമുമെല്ലാം അടുക്കിപ്പെറുക്കി വയ്‌ക്കുക. ഇത് അനായാസം ചെയ്യാവുന്ന ഒന്നാണ്.അതോടെ വീട് വാങ്ങാനെത്തുന്നവരെ കൂടുതല്‍ ആകര്‍ഷിക്കും. മൂന്ന് വീട്ടിലെ കാര്‍പെറ്റുകളെല്ലാം വൃത്തിയാക്കുക. കാര്‍പെറ് വൃത്തിയായി കിടക്കുമ്പോള്‍ വാങ്ങാനെത്തുന്നവര്‍ക്ക് കൂടുതല്‍ മതിപ്പുണ്ടാവും. നാല് ഉപയോഗിച്ച വസ്‌ത്രങ്ങളും വിവാഹഫോട്ടോയുമെല്ലാം വരുന്നവര്‍ കാണാതെ നോക്കുക. ഇത് വരുന്നയാളുകള്‍ക്ക് മടുപ്പുണ്ടാക്കും. ഇതുപോലെ മറ്റ് സ്വകാര്യ വസ്‌തുക്കളും മാറ്റിവയ്‌ക്കുക. കളിപ്പാട്ടങ്ങള്‍, പ്രത്യേകരീതിയിലുളള മാലകള്‍ തുടങ്ങിയവയും ഒഴിവാക്കുന്നതാണ് നല്ലത്. അഞ്ച് നിങ്ങള്‍ ചിലപ്പോള്‍ ചുവപ്പോ മറ്റേതെങ്കിലും കടുംനിറമോ ഇഷ്‌ടപ്പെടുന്ന ആളായിരിക്കും. പക്ഷേ വാങ്ങാന്‍ വരുന്നയാള്‍ക്ക്ഈ നിറത്തില്‍ തീരെ താല്‍പര്യവുണ്ടാവില്ല. അതിനാല്‍ ഇളംകളറുകള്‍ ഉപയോഗിക്കുന്നതായിരിക്കും വില്‍ക്കാനുളള വീടുകള്‍ക്ക് ഉചിതം. ആറ് വീട് കാണാന്‍ വരുമ്പോള്‍ കുറച്ച് ആളുകള്‍ ഉളളതാണ് നല്ലത്. കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയുമൊക്കെ വീട് വാങ്ങാന്‍ വരുന്നവരുടെ മുന്നില്‍ പെടാതിരിക്കാന്‍ ശ്രമിക്കുക. ഏഴ് വീട് വില്‍ക്കുന്നതിന് മുന്‍പ് എല്ലാ ജനലുകളും തുറന്നിടുക. ശുദ്ധവായു വീടിന്റ അന്തരീക്ഷത്തെ തന്നെ മാറ്റും. അതുപോലെ കടുത്ത മണമുളള ഭക്ഷണങ്ങള്‍ ആ ദിവസം പാചകം ചെയ്യാതിരിക്കുക. എട്ട് വീടിന്റെ എല്ലാ സൗകര്യങ്ങളും വാങ്ങാന്‍ വരുന്നയാള്‍ക്ക് വിശമാക്കിക്കൊടുക്കുക. സ്റ്റോറുകളും മറ്റ് പ്രയോജനപ്രദമാകുന്ന മുറികളുമെല്ലാം കാണിച്ചുകൊടുക്കുക. ഒന്‍പത് വീട് പൂക്കള്‍കൊണ്ട് അലങ്കരിക്കുക. വീട്ടില്‍ വരുന്നയാള്‍ക്ക് വീടിനോട് മതിപ്പ് തോന്നാന്‍ ഇത് ഉപകരിക്കും. പത്ത് കറണ്ട്, വെളളം, ഗ്യാസ് തുടങ്ങിയ കാര്യങ്ങളെ പറ്റിയും ബില്ലുകളെപ്പറ്റിയും വിശദമായി സംസാരിക്കുക. വാങ്ങുന്നയാള്‍ ചോദിക്കാനിടയുളള കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ സന്നദ്ധനായിരിക്കുക. ഉദാഹരണത്തിന് സമീപത്തുളള സ്‌കൂള്‍, വിമാനത്താവളത്തിലേക്കും റെയില്‍വേസ്റ്റേഷനിലേക്കുമുളള ദൂരം തുടങ്ങിയ അറിഞ്ഞിരിക്കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല