ന്യൂദല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരേ തുടങ്ങാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഐ.പി.എല്ലില്‍ പ്രതിഭ വിളിച്ചറിയിച്ച താരങ്ങള്‍ക്കായിരിക്കും അവസരം ലഭിക്കുക.
മുംബൈയ്ക്കായി തിളങ്ങിയ അമ്പാട്ടി റായ്ഡു, രോഹിത് ശര്‍മ, പഞ്ചാബ് താരം പോള്‍ വാല്‍താട്ടി, കൊല്‍ക്കത്തയുടെ സ്പിന്നര്‍ ഇഖ്ബാല്‍ അബ്ദുള്ള, രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ ത്രിവേദി എന്നിവര്‍ക്കായിരിക്കും ടീമില്‍ ഇടം ലഭിക്കുക. ഐ.പി.എല്ലില്‍ തങ്ങളുടെ ടീമുകള്‍ക്കായി മികച്ച പ്രകടനമാണ് ഈ താരങ്ങള്‍ കാഴ്ച്ചവെച്ചിട്ടുള്ളത്.
അതിനിടെ പരമ്പരയില്‍ പ്രമുഖ താരങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. മുതിര്‍ന്ന താരങ്ങളായ എം.എസ് ധോണി, സച്ചിന്‍, സെവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെല്ലാം തന്നെ പരമ്പരയ്ക്കുണ്ടാവില്ല.
ജൂണ്‍ നാലുമുതലാണ് വീന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുക.ടീമിനെ ഈമാസം 13ന് ചെന്നൈയില്‍ പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല