ബാംഗ്ലൂര്‍: വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈമാസം 13ന് ചെന്നൈയില്‍ പ്രഖ്യാപിക്കും. മുഖ്യ സിലക്ടര്‍ ക്രിസ് ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ടീമിനെ തിരഞ്ഞെടുക്കുക.
ജൂണ്‍ നാലുമുതലാണ് വീന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുക. ട്വന്റി-20യോടെയായിരിക്കും പരമ്പരയ്ക്ക് തുടക്കമാവുക. അഞ്ച് ഏകദിനങ്ങളാണ് ഇന്ത്യ വീന്‍ഡീസിനെതിരേ കളിക്കുക.
മൂന്നുടെസ്റ്റ് മല്‍സരങ്ങളുടെ പരമ്പര ജൂണ്‍ 20 മുതല്‍ ആരംഭിക്കും. സബീനാപാര്‍ക്ക്, കിംഗ്സ്റ്റണ്‍ ഓവല്‍, വിന്‍ഡ്‌സര്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ടെസ്റ്റ് മല്‍സരങ്ങള്‍ നടക്കുക. അതിനിടെ മുതിര്‍ന്ന താരങ്ങളെല്ലാം വിശ്രമം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐയെ സമീപിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ ധോണി, സച്ചിന്‍, സെവാഗ്, ഹര്‍ഭജന്‍, യുവരാജ്, സഹീര്‍ ഖാന്‍ എന്നിവരെല്ലാം വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല