ലണ്ടന്‍: വേസ്റ്റ് സൂക്ഷിക്കുന്ന വീല്‍ ബിന്‍ സ്ഥിരമായി വീടിനുപുറത്തിടുന്ന കുടുംബങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്തുന്നു. ബിന്‍മാന്‍ എത്തി ബിന്‍ കാലിയാക്കി 12മണിക്കൂര്‍ കഴിഞ്ഞും എടുക്കാത്തവരാണ് പിഴയടക്കേണ്ടിവരിക. 110പൗണ്ടാണ് പിഴ.
വീല്‍ബിന്നുകള്‍ പുറത്തുവയ്ക്കുന്നവര്‍ കുറ്റക്കാരാകുമെന്നറിയിക്കുന്ന ലീഫ്‌ലെറ്റുകള്‍ ഡാഡ് ഡണ്‍, സണ്‍ഡര്‍ലാന്റ്, ഡര്‍ഹാം കണ്‍ട്രി എന്നീ കൗണ്‍സിലുകളിലെ താമസക്കാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. സിറ്റികളില്‍ വീല്‍ ബിന്നുകള്‍ വന്‍തോതില്‍ മോഷണം പോകുന്നുണ്ടെന്നും ഏതാണ്ട് 200,000പൗണ്ട് നഷ്ടം ഇതുകാരണം സംഭവിച്ചിട്ടുണ്ടെന്നും ഇത് തടയാനാണ് നീക്കമെന്നും കൗണ്‍സില്‍ വിശദീകരിക്കുന്നു. കൂടാതെ ചില സാമ്യൂഹ്യവിരുദ്ധര്‍ വീല്‍ ബിന്നുകള്‍ തീയിട്ട് നശിപ്പിക്കുന്നുണ്ടെന്നും കൗണ്‍സില്‍ പറയുന്നു.
വീല്‍ബിന്നുകള്‍ക്ക് തീപിടുക്കുന്നത് പൊതുജനങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ലീഫ്‌ലെറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ‘തെരുവുകളില്‍ വെയ്ക്കുന്ന നിങ്ങളുടെ വേയ്സ്റ്റ് പാത്രങ്ങളില്‍ നിന്ന് വേയ്സ്റ്റ് എടുത്തുമാറ്റി 12 മണിക്കൂറിനുള്ളില്‍ പാത്രം തിരികെയെടുക്കേണ്ടതാണെന്ന് ഈ നിയമത്തില്‍ പറയുന്നു. ഈ കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സെക്ഷന്‍ 46 പ്രകാരം നടപടിയെടുക്കാം. ഇത് നിറവേറ്റാത്ത വീട്ടുകാര്‍ക്കെതിരെ ഓരോപ്രാവശ്യവും ക്രിമിനല്‍ കേസെടുക്കാമെന്നും പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 46ാം സെക്ഷന്‍ ഇത് അനുവദിക്കുന്നുണ്ടെന്നും ലീഫ്‌ലെറ്റില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത്തരം നിസാരകുറ്റത്തിന് നടപടിയെടുക്കുന്നതില്‍ ചില വീട്ടുകാരുടെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ട്. ജോലിയും മറ്റ് ചുമതലകളും കാരണം പലപ്പോഴും പറഞ്ഞ സമയത്ത് വീല്‍ ബിന്‍ എടുത്തുമാറ്റാനാവില്ലെന്നാണ് ഇവരുടെ വാദം. സ്ഥലവാസിയായ റോബേര്‍ട്ട് ബ്ലെയര്‍ നിയമത്തോട് ഇങ്ങനെ പ്രതികരിക്കുന്നു ‘ ഞങ്ങള്‍ 12 മണിക്കൂര്‍ ജോലിചെയ്യുന്നവരാണ്. ഇതിനു പുറമേ ഷോപ്പിംങ് പോലുള്ള മറ്റ് കാര്യങ്ങളും ചെയ്യണം. ഇത്തരം പോളിസികള്‍ ജീവിതം തന്നെ പ്രതിസന്ധിയിലാക്കും.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല