ലണ്ടന്‍: വൃദ്ധജനങ്ങളുടെ സംരക്ഷണത്തില്‍ വീഴ്ച്ചവരുത്തിയെന്ന വാര്‍ത്ത പരന്നതോടെ എന്‍.എച്ച്.എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിശിതവിമര്‍ശനം ഉയര്‍ന്നു. പല ആശുപത്രികളിലും വൃദ്ധരുടേയും വയോജനങ്ങളുടേയും സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യം പോലുമില്ലെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
പല ആശുപത്രികളിലെയും ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടെയും പെരുമാറ്റം ഏറെ ആശങ്കയുളവാക്കുന്നതാണ്. അവശ്യത്തിന് ഭക്ഷണംപോലും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട വൃദ്ധര്‍ക്ക് നല്‍കുന്നില്ലെന്നും ആരോപണമുണ്ട്.
പലര്‍ക്കും തെറ്റായ ചികിത്സനല്‍കുന്നുവെന്നും പലരോഗികളുടേയും വസ്ത്രങ്ങള്‍ ദിവസങ്ങളായി അലക്കാതെ ഇട്ടിരിക്കുകയാണെന്നും വാര്‍ത്തയുണ്ട്. പലരും ‘അനായാസമരണത്തിലേക്ക്’ അടുക്കുകയാണെന്ന് ആരോപണമുണ്ട്.
വൃദ്ധരുടെ ആവശ്യങ്ങള്‍ കണ്ടെത്താനോ അവ മനസിലാക്കി നടപടികളെടുക്കാനോ പലര്‍ക്കും സാധിക്കുന്നില്ലെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓംബുഡ്‌സ്മാന്‍ ആന്‍ എബ്രഹാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് എന്‍.എച്ച്.എസ് സെന്ററിലെ ദയനീയസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല