തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന സര്‍ക്കാറുകള്‍ വയോജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യൂറോപ്പിലെ മറ്റേത് രാഷട്രത്തേക്കാളും ഇക്കാര്യത്തില്‍ ബ്രിട്ടന്‍ എത്രയോ പിന്നിലാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
വൃദ്ധരെ പരിപാലിക്കുന്ന കാര്യത്തില്‍ 20 രാഷ്ട്രങ്ങളെ ഉള്‍ക്കൊള്ളിച്ചായിരുന്നു പഠനങ്ങള്‍ നടത്തിയത്. ഇതില്‍ ബ്രിട്ടന്‍ 17ാം സ്ഥാനത്താണ് എത്തിയത്. ഒരു രാഷ്ട്രമെന്ന നിലയില്‍ നാണക്കേട് തോന്നുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പഠന റിപ്പോര്‍ട്ടുകള്‍. ഇറ്റലിയും ഫ്രാന്‍സും ഇക്കാര്യത്തില്‍ ബ്രിട്ടന്‍ ചിലവാക്കുന്നതിനേക്കാളും ഇരട്ടിയിലധികം തുകയാണ് ചിലവഴിക്കുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പോളണ്ട്, ചെക് റിപ്പബ്ലിക്, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങളെല്ലാം ബ്രിട്ടനേക്കാളും എത്രയോ മുന്നിലാണ്.
രാജ്യത്ത് ജീവിക്കുന്ന വയോജനങ്ങളെ വഞ്ചിക്കുന്ന തരത്തിലാണ് ഭരണം മുന്നോട്ടുപോകുന്നതെന്നും ഇത് തെളിയിക്കുന്നു. രണ്ടാംലോകയുദ്ധത്തില്‍ ബ്രിട്ടനുവേണ്ടി പൊരുതി അവശനിലയിലായ ആളുകള്‍ പോലും ഇത്തരത്തില്‍ അവഗണിക്കപ്പെടുകയാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. അയല്‍ക്കാര്‍ ശ്രദ്ധിക്കുന്നത്രയും പോലും ബ്രിട്ടന്‍ വയോജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന വസ്തുതയാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്.
മുതിര്‍ന്ന ആളുകള്‍ക്ക് മാന്യമായ പരിഗണന ലഭിക്കാനായി ഡെയ്‌ലി മെയില്‍ ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ദേശീയ വരുമാനത്തിന്റെ വെറും 5.8 ശതമാനം മാത്രമാണ് മുതിര്‍ന്നവരുടെ സേവനങ്ങള്‍ക്കായി ചിലവാക്കുന്നത്. ഇറ്റലിയില്‍ ഇത് 11.7 ശതമാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല