വെബ്‌സൈറ്റ് വിലാസത്തിനൊടുവില്‍ ഇനി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഏതു പേരു വേണമെങ്കിലും ചേര്‍ക്കാം. ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ നെയ്മുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധികാരമുള്ള സംഘടന വെബ്‌സൈറ്റ് വിലാസങ്ങളുടെ വാലറ്റം ഇനിയെന്തുമാകാമെന്ന് തീരുമാനിക്കുകയിരുന്നു.
ഇപ്പോള്‍ 300 ഡൊമെയ്ന്‍ നെയ്മുകള്‍ക്കു മാത്രമാണ് വെബ്‌സൈറ്റ് വിലാസങ്ങളുടെ വാലറ്റമാക്കാന്‍ അനുമതിയുള്ളൂ. ഇതില്‍ തന്നെ ഡോട്ട് കോം (.uk) എന്നത് ബ്രിട്ടനും ഡോട്ട് ഇന്‍ (.in) എന്നത് ഇന്ത്യയ്ക്കും അണ്ടര്‍ സ്കോര്‍ ഡിഇ (-de) എന്നത് ജര്‍മ്മനിയ്ക്കും അനുവദിച്ചിട്ടുള്ള ഡൊമെയ്ന്‍ നെയ്മുകളാണ്.
‘കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് ‘ (ICCAN) ആണ് ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇതോടെ വെബ്‌സൈറ്റ് വിലാസങ്ങളുടെ വാലറ്റം ഇനി ഏതു ഭാഷയിലുള്ള പദങ്ങളുമാകാം. പക്ഷേ പുതിയ ഡൊമെയ്ന്‍ നെയ്മുകള്‍ അനുവദിച്ചു കിട്ടാന്‍ ചെലവേറും. അപേക്ഷാ ഫീസായി 85 ലക്ഷം രൂപയും പിന്നീട് വര്‍ഷം തോറും 11 ലക്ഷം രൂപയും അടയ്‌ക്കേണ്ടി വരും. ഇതിനു പുറമേ ഡൊമെയ്ന്‍ നെയ്മുകള്‍ക്കുമേല്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് അപേക്ഷകര്‍ തെളിയിയ്ക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല